ജെറി തൈലയില്‍ സ്മാരക ഫുട്‌ബോളിലൂടെ സമാഹരിച്ച തുക കാന്‍സര്‍ രോഗികളിലേയ്ക്ക്
വിയന്ന: ഓസ്ട്രിയയില്‍ അന്തരിച്ച ജെറി തൈലയിലിന്റെ സ്മരണാര്‍ത്ഥം എഫ്.സി കേരള ഓപ്പണ്‍എയര്‍ ടൂര്‍ണമെന്റിലൂടെ സംഘടിപ്പിച്ച തുക ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് അല്‍ഫോന്‍സാമ്മ മിഷനു കൈമാറി.
മത്സരങ്ങളിലൂടെ സമാഹരിച്ച 2660 യൂറോ സെന്റ് അല്‍ഫോന്‍സാമ്മ മിഷനിലൂടെ കാന്‍സര്‍ ബാധിച്ച ഏതാനും രോഗികള്‍ക്ക് കൈമാറും. ഈ ഉദ്യമത്തില്‍ സഹായിച്ച എല്ലാ വിയന്ന മലയാളികള്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.
റാഫി ഇല്ലിക്കല്‍, ജോബി തട്ടില്‍, റോബിന്‍സ് ചെന്നിത്തല, ജോര്‍ജ് ഞൊണ്ടിമാക്കല്‍, മാത്യു കുറിഞ്ഞിമല, വില്‍സണ്‍ കള്ളിക്കാടന്‍ എന്നിവരാണ് ടൂര്‍ണമെന്റിനു നേതൃത്വം നല്‍കിയത്. ജാനിസ് തൈലയില്‍ നന്ദി പറഞ്ഞു.