‘ജലക്ഷാമത്തില്‍ സഹായവുമായി മമ്മൂട്ടി’: ആലപ്പുഴയില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിച്ചു

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും താന്‍ ഹീറോ ആണെന്ന് തെളിയിച്ചിരിക്കുകയാണ് മലയാളികളുടെ മെഗാസ്റ്റാര്‍. കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലയില്‍ സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. കുടിവെള്ള ക്ഷാമം രൂക്ഷമായ ഇടങ്ങളിലാണ് മമ്മൂട്ടിയുടെ ചാരിറ്റബിള്‍ ട്രസ്റ്റായ കെയര്‍ ആന്‍ഡ് ഷെയര്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ചത്. തൃശ്ശൂരിലെ സി.പി ട്രസ്റ്റുമായി സഹകരിച്ചാണ് കുടിവെള്ളമെത്തിച്ചത്.

ഇക്കഴിഞ്ഞ 12 ദിവസങ്ങളിലായി ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ കുടിവെള്ളമില്ലാതെ പ്രയാസപ്പെടുകയായിരുന്നു. ഇതിനാണ് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ കുടിവെള്ളമെത്തിച്ച് ആശ്വാസം പകര്‍ന്നിരിക്കുന്നത്. ജില്ലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നത് വരെ കുടിവെള്ള വിതരണം തുടരാനാണ് കെയര്‍ ആന്‍ഡ് ഷെയറിന്റെ ശ്രമം. സന്നദ്ധ സേവന രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങളാണ് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ നടത്തിവരുന്നത്.