തിരൂരില്‍ മൂന്നും നാലും വയസുള്ള കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു

തിരൂരില്‍ അയല്‍വാസികളായ മൂന്നും നാലും വയസുള്ള കുട്ടികള്‍ കുളത്തില്‍ വീണ് മുങ്ങിമരിച്ചു. തൃക്കണ്ടിയൂര്‍ എല്‍ ഐസി ക്ക് പിന്നില്‍ കാവുങ്ങപ്പറമ്പില്‍ നൗഷാദ് നജ്‌ല ദമ്പതികളുടെ മകന്‍ മൂന്ന് വയസുകാരന്‍ അമന്‍സയാന്‍ പാറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ റഷീദ് – റഹിയാനത്ത് ദമ്പതികളുടെ മകള്‍ നാലു വയസുകാരി ഫാത്തിമ റിയ എന്നിവരാണ് കളിക്കുന്നതിനിടെ വീടിന് സമീപത്തെ കുളത്തില്‍ മുങ്ങിമരിച്ചത്. നാട്ടുകാരാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ തിരൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.