കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു ; ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്

കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. ഇന്ന് വൈകീട്ടോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്. ബീച് സന്ദര്‍ശിക്കാന്‍ വന്നവരും അവിടെയുള്ള നാട്ടുകാരുമാണ് ഇത് ആദ്യം കണ്ടത്. ഇത് നാട്ടുകാരില്‍ ആശങ്ക ഉണ്ടാക്കി. മുന്‍പ് സുനാമി സമയത്തും ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും കടല്‍ ഉള്‍വലിഞ്ഞിരുന്നു. ഇതാണ് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കിയത്. എന്നാല്‍ പ്രദേശത്ത് സുനാമി മുന്നറിയിപ്പില്ലെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു. എന്നാല്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തണം. ഈ ഭാഗത്തേക്ക് ആളുകള്‍ പ്രവേശിക്കരുതെന്നും ജില്ലാ കളക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി മുന്നറിയിപ്പ് നല്‍കി.