കണ്ണൂരില്‍ കാര്‍ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടം , മകനും മരിച്ചു
കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നില്‍ കാര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മകനും മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിന്‍സ് (18) ചികിത്സയിലിരിക്കെകയാണ് മരിച്ചത്. വിന്‍സിന്റെ പിതാവ് മാത്തുക്കുട്ടി (58) സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വിന്‍സ് ഡ്രൈവിംഗ് പഠിക്കാനായി വീട്ടില്‍ നിന്നും കാര്‍ പുറത്തിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ കാര്‍ ആള്‍മറ തകര്‍ത്താണ് കിണറിലേക്ക് വീണത്. തളിപ്പറമ്പില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. മാനന്തവാടി രൂപത മെത്രാന്‍ ബിഷപ്പ് അലക്‌സ് താരാമംഗത്തിന്റെ സഹോദരനാണ് മാത്തുക്കുട്ടി.
മാര്‍ അലക്‌സ് താരാമംഗലത്തിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത് ഇന്നലെ രാത്രിയാണ് കുടുംബം തിരിച്ച് വീട്ടിലെത്തിയത്. വീടിന്റെ പുറകുവശത്തുണ്ടായിരുന്ന കാര്‍ പുറത്തേക്കെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ മാത്തുക്കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. മകനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഉച്ചയോടെ മകനും മരണത്തിന് കീഴടങ്ങി.