വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി ; കോട്ടയത്തു ഇന്ന് 181 പന്നികളെ കൊന്നു

കോട്ടയത്ത് വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിതീകരിച്ചു. തുടര്‍ന്ന് ഇന്ന് മാത്രം ജില്ലയില്‍ 181 പന്നികളെ കൊന്നു.കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, മുളക്കുളം പഞ്ചായത്തുകളില്‍ രണ്ട് സ്വകാര്യ പന്നിഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി ബാധ സ്ഥിരീകരിച്ചത്. ജില്ലാ കളക്ടര്‍ ഡോ.പി. കെ. ജയശ്രീയുടെ ഉത്തരവ് പ്രകാരമാണ് ഫാമുകളിലെ പന്നികളെ ദയാവധം നടത്തി സംസ്‌കരിച്ചത്ഫാ മിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്നാണ് സാമ്പിളുകള്‍ ലാബിലേക്ക് അയച്ചത്. പരിശോധനയില്‍ പന്നിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പും കോട്ടയത്തു പന്നി പനി സ്ഥിതീകരിച്ചിരുന്നു. അന്നും നൂറിലേറെ പന്നികളെ കൊന്നിരുന്നു.