ഭൂമിയെ ലക്ഷ്യമാക്കി ചൈനസ് റോക്കറ്റിന്റെ ഭീമന്‍ അവശിഷ്ടം ; സ്പെയിനില്‍ വിമാനത്താവളങ്ങള്‍ അടച്ചിട്ടു
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ട്ടങ്ങള്‍ ഭൂമിയില്‍ ഇന്ന് പതിക്കും. 20 ടണ്‍ ഭാരം വരുന്ന റോക്കറ്റാണ് ഭൂമിയിലേക്ക് പതിക്കുക. ഇതിന്റെ പശ്ചാത്തലത്തില്‍ സ്പെയിനിലെ വിവിധ വിമാനത്താവളങ്ങള്‍ അടച്ചു. തിങ്കളാഴ്ച മെംഗ്ഷ്യന്‍ മൊഡ്യൂളില്‍ നിന്ന് ലോഞ്ച് ചെയ്ത ലോംഗ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഭൂമിയിലേക്ക് പതിക്കുക. 30 മീറ്റര്‍ വിസ്താരമുള്ള സിഇസഡ്-5ബി എന്ന് പേര് നല്‍കിയിരിക്കുന്നു അവശിഷ്ടത്തിന് 17 മുതല്‍ 23 ടണ്‍ വരെ ഭാരമുണ്ട്. ഇതാദ്യമായല്ല ചൈീസ് റോക്കറ്റ് അനിയന്ത്രിതമായി ഭൂമിയിലേക്ക് പതിക്കുന്നത്. ജൂലൈ 30ന് മറ്റൊരു ലോംഗ് മാര്‍ച്ച് 5ബിയുടെ അവശിഷ്ടം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചിരുന്നു. ഇന്തോനേഷ്യയിലും മലേഷ്യയിലും കണ്ടെത്തിയ വലിയ മെറ്റല്‍ കഷ്ണം ഈ റോക്കറ്റിന്റെ ബാക്കിയാണെന്നാണ് കരുതപ്പെടുന്നത്.