വീണ്ടും വിവാദങ്ങളില്‍ ചെന്ന് ചാടി തിരുവനന്തപുരം മേയര്‍ ; കോര്പ്പറേഷന് ജോലിക്ക് CPM പ്രവര്‍ത്തകരുടെ പട്ടിക ആവശ്യപ്പെട്ട മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്ത്
തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണ പക്ഷത്തെ പാര്‍ട്ടിക്കാരെ തിരുകി കയറ്റാന്‍ ശ്രമം. പാര്‍ട്ടിക്കാരുടെ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യ രാജേന്ദ്രന് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത് വന്നു. നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 ഒഴിവുകളിലാണ് ദിവസ വേതനക്കാരെ നിയമിക്കുന്നത്. ഈ ഒഴിവുകളിലേക്കാണ് സിപിഎമ്മുകാരുടെ പട്ടിക ആവശ്യപ്പെട്ട് മേയര്‍ കത്ത് നല്‍കിയത്. മേയറുടെ ഔദ്യോഗിക ലേറ്റര്‍ പാഡില്‍ സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിന്റെ പകര്‍പ്പ് സിപിഎം നേതാക്കളുടെ വാട്സാപ്പ് നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചിരുന്നു.
പബ്ലിക് ഹെല്‍ത്ത് എക്സ്പേര്‍ട്ട്, ഡോക്ടര്‍, സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് , ലാബ് ടെക്നീഷ്യന്, സ്വീപ്പര്‍, ഒപ്ടോമെട്രിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം. എന്നാല്‍ വിവാദത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന് രംഗത്തെത്തി. തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഒരു കത്ത് പ്രചരിക്കുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞതായും, എന്നാല്‍ ഇങ്ങിനെയൊരു കത്ത് മേയര്‍ എന്ന നിലയിലോ മേയറുടെ ഓഫീസില്‍ നിന്നോ നല്‍കിയിട്ടില്ലെന്നും ആര്യാ രാജേന്ദ്രന് വിശദീകരിച്ചു.
ഇത്തരത്തില്‍ കത്ത് നല്കുന്ന പതിവും നിലവിലില്ലെന്ന് ആര്യാ പത്രകുറിപ്പില്‍ വ്യക്തമാക്കി. മേയര്‍ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്. വിശദമായ വിവരങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകു. ഔദ്യോഗികമായി അത് നടന്ന് വരുകയാണ്. ഇത്തരത്തില്‍ നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാന്‍ ചിലര്‍ നേരത്തേയും പല ശ്രമങ്ങളും നടത്തിയിരുന്നു.ആ ശ്രമമെല്ലാം പരാജയപെട്ടപ്പോഴാണ് ഇവര്‍ പുതിയ തന്ത്രവുമായി രംഗത്ത് വരുന്നതെന്നും ആര്യാ രാജേന്ദ്രന് പറഞ്ഞു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് നഗരസഭയും ഭരണ സമിതിയും ഉദ്ദേശിക്കുന്നതെന്ന് മേയര്‍ വ്യക്തമാക്കി. മാത്രവുമല്ല ഇങ്ങിനൊരു ആക്ഷേപം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടര്‍ന്ന് എംപ്ലോയ്മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചതായി ആര്യാ രാജേന്ദ്രന് പറഞ്ഞു.
മേയറുടെ ഔദ്യോഗിക ലേറ്റര്‍ പാഡില്‍ സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ഉന്നതപഠനം പൂര്‍ത്തിയാക്കി നിരവധി ഉദ്യോഗാര്‍ഥികള്‍ തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് ഇവരെ മറികടന്നുകൊണ്ട് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ മേയര്‍ കത്തയച്ചത്. അതിനിടെ മേയര്‍ ആര്യ രാജേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന ്പരാതി.യൂത്ത് കോണ്‍ഗ്രസ് ദേശീയ സമിതി അംഗം ജെ.എസ് അഖിലാണ് പരാതി നല്‍കിയത്.മുനിസിപ്പാലിറ്റീസ് ചട്ടം 143 അനുസരി ച്ചാണ് ആര്യ രാജേന്ദ്രന് കൗണ്‍സിലറും മേയറുമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.ഭരമഘചനയോടെ പൂര്‍ണ വിശ്വസവും ആദരവും നിലനിര്‍ത്തുമെന്നും പക്ഷപാതിത്വം പാലിക്കില്ലെന്നും സത്യപ്രതിജ്ഞ ചെയ്ത മേയര്‍, പാര്‍ട്ടിക്കാരുടെ നിയമനത്തിനായി പാര്‍ട്ടി നേതാവിന് കത്ത് നല്കി.ഇത് സത്യപ്രതിജ്ഞ സംഘനമാണ്. അതിനാല്‍ മേയര്‍ക്ക് ആ പദവിയില്‍ മാത്രമല്ല, കൗണ്‍സിലറായി തുടരാനും അര്ഹതിയിലെല്ന്ന പരാതിയില്‍ ആരോപിക്കുന്നു.