ബോയ് ബെസ്റ്റികള്‍ സൂക്ഷിക്കുക ; കാമുകിയുടെ ബെസ്റ്റിയെ ക്രൂരമായി മര്‍ദിച്ചു കാമുകനും സംഘവും
ലവര്‍ , ഫ്രെണ്ട്‌സ് എന്നി ബന്ധങ്ങള്‍ കൂടാതെ ഇപ്പോള്‍ സജീവമായ ഒന്നാണ് ബെസ്റ്റി. ഫ്രണ്ട്‌സ് എന്നാണ് പൊതുവെ പറയാറുള്ളത് എങ്കിലും ഫ്രെണ്ട്‌സ് തമ്മില്‍ ഇല്ലാത്ത പല പരിപാടികളും ഈ ബെസ്റ്റികള്‍ക്കിടയില്‍ ഉണ്ട് എന്നാണ് യുവാക്കള്‍ തന്നെ പറയുന്നത്. കാമുകി കാമുകന്മാര്‍ക്ക് ഇടയിലെ ഒരു വില്ലന്‍ ആണ് പലപ്പോഴും ഈ ബെസ്റ്റികള്‍ എന്ന് അനുഭവസ്ഥര്‍ പറയുന്നു. അത്തരത്തില്‍ കാമുകിയുടെ ബെസ്റ്റിയെ അതിക്രൂരമായി മര്‍ദിച്ച കാമുകനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഭീമവാരത്താണ് സംഭവം. പ്രതികളില്‍ ഒരാളുടെ കാമുകിയുമായുള്ള വിദ്യാര്‍ത്ഥിയുടെ അടുപ്പത്തെ ചൊല്ലി ആണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയും ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തത്. സംഭവത്തില്‍ നാല് പേരെ ഭീമാവരം പൊലീസ് അറസ്റ്റ് ചെയ്തു.
എസ്ആര്‍കെആര്‍ എഞ്ചിനീയറിംഗ് കോളജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് ഇവരെല്ലാവരും. ടൗണിലെ ഒരു സ്വകാര്യ ഹോസ്റ്റലിലാണ് അഞ്ചു വിദ്യാര്‍ത്ഥികളും താമസിക്കുന്നത്. പ്രണയ ബന്ധത്തെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അങ്കിത് എന്ന വിദ്യാര്‍ത്ഥിയ്ക്കാണ് മര്‍ദ്ദനമേറ്റത്. പ്രവീണ്‍, പ്രേംകുമാര്‍, സ്വരൂപ്, നീരജ് എന്നീ നാല് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അങ്കിതിനെ വടികൊണ്ട് ക്രൂരമായി ആക്രമിക്കുകയും ദേഹമാസകലം പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയുമായിരുന്നു. മറ്റൊരു വിദ്യാര്‍ത്ഥി ഇത് മുഴുവന്‍ ഷൂട്ട് ചെയ്തു. നെഞ്ചിലും കൈകളിലും സാരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനമേറ്റ യുവാവ് ഭീമവാരം ടു ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പോലീസ് നാലുപേരെയും അറസ്റ്റ് ചെയ്തത്.