ഇന്ത്യയില്‍ ഒരുമാസം നടക്കാനിരിക്കുന്നത് 32 ലക്ഷം വിവാഹങ്ങള്‍
രാജ്യത്തു വരുന്ന ഒരു മാസത്തില്‍ നടക്കാനിരിക്കുന്നത് 32 ലക്ഷം വിവാഹങ്ങളെന്ന് കോണ്‍ഫറന്‍സ് ഓഫ് ഓള്‍ ഇന്ത്യ ട്രെഡേഴ്‌സ്. ഇക്കാലയളവില്‍ ഏകദേശം 3.75 ലക്ഷം കോടിയുടെ ബിസിനസാണ് രാജ്യത്ത് വിവാഹമേഖലയുമായി ബന്ധപ്പെട്ട് മാത്രം നടക്കുക. 35 ന?ഗരങ്ങളിലായി 4300ഓളം വ്യാപാരികളില്‍ നടത്തിയ സര്‍വേയിലാണ് ഇന്ത്യയിടെ വിവാഹവുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിന്റെ വലിപ്പം വ്യക്തമായത്. ദില്ലിയില്‍ മാത്രം ഈ സീസണില്‍ മൂന്നര ലക്ഷം വിവാഹങ്ങള്‍ നടക്കും. ദില്ലിയിലെ വിവാഹങ്ങള്‍ 75000 കോടിയുടെ ബിസിനസാണ് ഉണ്ടാക്കുകയെന്നും സര്‍വേയില്‍ പറയുന്നു. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ 14 വരെയാണ് വിവാഹ നാളുകള്‍.കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 25 ലക്ഷം വിവാഹങ്ങളാണ് നടന്നത്. അക്കാലയളവില്‍ മൂന്ന് ലക്ഷം കോടിയുടെ വില്‍പനയും നടന്നു. നടന്നത്.
വിവാഹത്തോടനുബന്ധിച്ച് 3.75 ലക്ഷം കോടി രൂപയുടെ സ്വര്‍ണം, വസ്ത്രം, ഭക്ഷണം, മറ്റ് വസ്തുക്കള്‍ എന്നിവയുടെ വില്‍പനയാണ് നടക്കുകയെന്നും സര്‍വേ വ്യക്തമാക്കി. ജനുവരി മുതല്‍ ജൂലൈ വരെയാണ് അടുത്ത വിവാഹ സീസണ്‍. ലോകത്തുതന്നെ ഏറ്റവും പണം ചെലവാക്കി വിവാഹം നടത്തുന്ന സമൂഹമാണ് രാജ്യത്തേത്. സ്വര്‍ണവും മറ്റ് ആഭരണങ്ങളും വാങ്ങാനാണ് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത്. ഇന്ത്യയിലെ കുടുംബങ്ങള്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്ന ചടങ്ങും വിവാഹമാണ്. സമ്പന്ന കുടുംബങ്ങളില്‍ കോടിക്കണക്കിന് രൂപയാണ് വിവാഹത്തിനായി ചെലവാക്കുന്നത്. വിവാഹ സീസണില്‍ സ്വര്‍ണവ്യാപാര മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഉണര്‍വുണ്ടാകുക. വസ്ത്രവിപണിയിലും വലിയ രീതിയില്‍ കച്ചവടം നടക്കും. ചില സംസ്ഥാനങ്ങളില്‍ ദിവസങ്ങള്‍ നീണ്ട വിവാഹ ചടങ്ങുകളും സംഘടിപ്പിക്കും. ഇവന്റ് മാനേജ്‌മെന്റുകള്‍ സജീവമായതോടെ കേരളത്തിലെ വിവാഹ വിപണിയും ഉഷാര്‍ ആണ്. നോര്‍ത്തില്‍ ഉള്ള പല ആചാരങ്ങളും മോടി കൂട്ടാന്‍ മലയാളികളും ഇപ്പോള്‍ അനുകരിച്ചു തുടങ്ങിയിട്ടുണ്ട്.