ഭാരത് ജോഡോ യാത്രയുടെ വിഡിയോയില്‍ കെജിഎഫ് 2 മ്യൂസിക് ഉപയോഗിച്ച് ; രാഹുല്‍ ഗാന്ധിക്കെതിരെ കേസ് നല്‍കി ആഡിയോ കമ്പനി

ഭാരത് ജോഡോ യാത്രയുടെ വിഡിയോയില്‍ കെജിഎഫ് 2 സിനിമയിലെ മ്യൂസിക് ഉപയോഗിച്ചു എന്ന പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. കര്‍ണാടകയിലെ യശ്വന്ത്പുര്‍ പൊലീസാണ് പകര്‍പ്പവകാശ നിയമപ്രകാരം രാഹുന്‍ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനാഥെ എന്നിവര്‍ക്കെതിരെ കേസെടുത്തത്. എംആര്‍ടി മ്യൂസികിന്റെ പരാതിയിലാണ് കേസ്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പൊതുജനങ്ങളുമായി സംസാരിക്കുന്നതും മറ്റും വിഡിയോ ആയി ചിത്രീകരിച്ച് കെജിഎഫ് 2 ലെ സുല്‍ത്താന്‍ എന്ന ഗാനവും പിന്നണിയിലിട്ടാണ് കോണ്‍ഗ്രസ് പോജുകളില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

അനുമതിയില്ലാതെയാണ് ഗാനം ഉപയോഗിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.തമിഴ്നാട്ടില്‍ നിന്ന് സെപ്റ്റംബര്‍ 7-ാം തിയതി തുടങ്ങിയ ഭാരത് ജോഡോ യാത്ര 2023 ജനുവരി 30ന് കശ്മീരിലാണ് അവസാനിക്കുക. നിലവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവ രാഹുല്‍ ഗാന്ധി പിന്നിട്ടുകഴിഞ്ഞു. ശക്തമായ ജനപിന്തുണയാണ് യാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.