കൊച്ചിക്ക് വീണ്ടും നേട്ടം ; രാജ്യത്തു രാസലഹരി ഉപയോഗത്തില്‍ ഏറ്റവും മുന്നിലുള്ള മൂന്നാമത്തെ സിറ്റിയായി കൊച്ചി
കൊച്ചിയിലെ യുവാക്കളുടെ ലഹരി ഉപയോഗം കൈവിട്ട അവസ്ഥയില്‍ ആയിട്ട് ഏറെക്കാലമായി. പരസ്യമായ ലഹരി ഉപയോഗമാണ് അവിടെ ഇപ്പോള്‍ അരങ്ങേറുന്നത്. ലഹരി നുണയാന്‍ മാത്രം കൊച്ചിക്ക് വണ്ടി കയറുന്ന മലയാളി യുവാക്കള്‍ ഇപ്പോള്‍ ഏറെയാണ്. എന്നിരുന്നാലും കുറച്ചു കാലം മുന്‍പ് സംസ്ഥാന പോലീസ് പുറത്തു വിട്ട ഒരു കണക്കില്‍ കൊച്ചി ലിസ്റ്റിലെ ഇല്ലായിരുന്നു. അതേസമയം ദേശിയ കണക്കുകളില്‍ കേരളത്തില്‍ നിന്നും മുന്നിലുള്ള ഏക സിറ്റി കൊച്ചിയാണ്. ഇന്ത്യയില്‍ രാസ ലഹരി ഉപയോഗത്തില്‍ മൂന്നാമത്തെ സിറ്റിയായി കൊച്ചി മാറി എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചാണ് പലയിടങ്ങളിലും മയക്കുമരുന്ന് ഉപയോഗം. 686 നാര്‍ക്കോട്ടിക്ക് കേസുകളാണ് ഇക്കൊല്ലം ഇതുവരെ രജിസറ്റര്‍ ചെയ്തത്. നഗരത്തില്‍ രണ്ടരമാസത്തിനിടെ നടന്ന എട്ട് കൊലപാതകങ്ങളില്‍ മിക്കതിലും ലഹരിയാണ് വില്ലന്‍.
കുറ്റവാളികളെ കണ്ടെത്താന്‍ ലൈവ് ലൊക്കേഷന്‍ എടുക്കാനുള്ള സൈബര്‍ സംവിധാനം പോലും എക്‌സൈസിനില്ലെന്ന് കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ കൈമലര്‍ത്തുന്നു. മട്ടാഞ്ചേരിയിലേയും ഫോര്‍ട്ട് കൊച്ചിയിലേയും ഗുണ്ടാ പ്രവര്‍ത്തനമാണ് കൊച്ചിക്ക് ഒരു കാലത്തെ തലവേദനയെങ്കില്‍ ഇന്ന് കഥ വേറെയാണ്. മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഇര്‍ഷാദ് സുഹൃത്തായ സജീവ് കൃഷ്ണയെ അതിക്രൂരമായി കൊന്നുകളഞ്ഞത്. പത്താഴ്ചയ്ക്കിടെ കൊച്ചിയിലുണ്ടായ എട്ട് കൊലപാതകങ്ങളില്‍ മിക്കതിലും ലഹരിയാണ് വില്ലന്‍. എംഡിഎംഎ ഉള്‍പെടെയുള്ള മയക്കുമരുന്ന് കേന്ദ്രമായി കാക്കനാടും തൃക്കാക്കരയും പെരുമ്പാവൂരും മാറി. ഈ വര്‍ഷം 686 കേസാണ് എക്‌സൈസ് എറണാകുളത്ത് മാത്രം എടുത്തത്. പൊലീസിന്റെത് അതിലേറെവരും.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഫ്‌ലാറ്റുകള്‍ ദിവസ വാടകയ്ക്ക് കൊടുക്കുന്ന രീതിയുണ്ട് നഗരത്തില്‍. ഇങ്ങനെ ഫ്‌ലാറ്റെടുത്ത് ലഹരിപ്പാര്‍ട്ടി നടത്തുന്ന നിരവധി സംഭവങ്ങളുണ്ടായി. നഗരത്തില്‍ മയക്കുമരുന്ന് വില്‍പനക്കാരന്‍ ഏതിടത്തും ഏത് നേരവും പ്രത്യക്ഷപ്പെടാം. കുറ്റവാളികളെ കണ്ടെത്താന്‍ ഒരു ലൈവ് ലൊക്കേഷന്‍ എടുക്കാനുള്ള സംവിധാനം പോലും എക്‌സൈസിനില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ തന്നെ കൈമലര്‍ത്തുന്നു. അതുപോലെ നവയുഗ സിനിമാക്കാരുടെ ഇഷ്ട ലക്കേഷന്‍ കൊച്ചിയായി മാറാന്‍ ഈ ലഹരിയുടെ ഒഴുക്കും കാരണമായി പറയപ്പെടുന്നു. ഏത് നേരത്തും എന്ത് തരം ലഹരിയും വിരല്‍ തുമ്പില്‍ എന്ന നിലയിലാണ് അവിടെ കാര്യങ്ങള്‍. ലഹരിക്ക് അടിമപ്പെടുന്ന വീട്ടമ്മമാരുടെയും എണ്ണം ഇപ്പോള്‍ ഏറെയാണ്.