ഭൂചലനം ; നേപ്പാളില്‍ മൂന്നു മരണം

ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നേപ്പാളില്‍ ഭൂചലനമുണ്ടായി. റിട്ടക്റ്റര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ മൂന്നു പേര് മരിച്ചു. ഇതിന് പിന്നാലെ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഡല്‍ഹിക്ക് പുറമെ ഉത്തരാഖണ്ഡ് ഹരിയാന, ഹിമാചല്‍, ഉത്തര്‍പ്രദേശിന്റെ കിഴക്ക് ഭാഗം എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളുടെ വിവരം ലഭ്യമായി വരുന്നതേയുള്ളു. അഞ്ചു മണിക്കൂറിനിടെ രണ്ടാമത്തെ ഭൂചലനമാണ് നേപ്പാളില്‍ ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 8.52നും ഭൂചലനം അനുഭവപ്പെട്ടു.