കോളജില്‍ വെച്ചും ഷാരോണിനെ കൊല്ലാന്‍ ഗ്രീഷ്മ ശ്രമിച്ചിരുന്നു ; കുടിയ്ക്കാന്‍ 50 ഡോളോ കലക്കി കൊടുത്തു
പാറശാല ഷാരോണ്‍ കൊലപാതകത്തില്‍ പല തവണ പ്രതി ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പോലീസ്. കോളജില്‍ വച്ചും ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഇതിനായി പാരസെറ്റാമോള്‍ ഗുളിക കുതിര്‍ത്തു കയ്യില്‍ കരുതിയിരുന്നു. ജ്യൂസില്‍ കലര്‍ത്തി നല്‍കാനായിരുന്നു നീക്കം. ജ്യൂസ് ചലഞ്ച് ഇതിനായിരുന്നുവെന്നും ഗ്രീഷ്മയുടെ മൊഴി നല്‍കി. നെയ്യൂരിലെ കോളേജില്‍ ഗ്രീഷ്മയെ എത്തിച്ച് ഇത് സംബന്ധിച്ച് തെളിവെടുത്തു. ഒക്ടോബര്‍ 25ാം തീയതിയാണ് 23കാരനായ ഷാരോണ്‍ രാജ് എന്നയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് മരിക്കുന്നത്.
ബിഎസ്സി റേഡിയോളജി വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍. 14നാണ് ഷാരോണ്‍ പ്രോജക്ടിന്റെ ഭാഗമായാണ് കാരക്കോണത്ത് പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ പോയത്. അവശനായ നിലയില്‍ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഷാരോണ്‍ രാജ് മരിക്കുകയായിരുന്നു.