നടുറോഡില്‍ വീണ്ടും അതിക്രമം ; ബലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചു തകര്‍ത്തു

തിരുവനന്തപുരത്ത് വീണ്ടും നടുറോഡില്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം. ബാലരാമപുരം ജംഗ്ഷനില്‍ കുടുംബം സഞ്ചരിച്ച കാര്‍ ആക്രമികള്‍ അടിച്ചു തകര്‍ത്തു. എട്ട് വയസിന് താഴെ പ്രായമുളള മുന്നുകുട്ടികളടക്കം സഞ്ചരിച്ച കാര്‍ ആണ് അടിച്ച് തകര്‍ത്തത്. കോട്ടയം സ്വദേശിയായ ജോര്‍ജ്ജും കുടുംബവും സഞ്ചരിച്ച കാറാണ് ആക്രമിക്കപ്പെട്ടത്. സംഭവസമയം കാറില്‍ ജോര്‍ജ്ജും ഭാര്യയും മൂന്ന് മക്കളുമാണ് ഉണ്ടായിരുന്നത്. ബലരാമപുരത്ത് കൈത്തറി ഉത്പതന്നങ്ങള്‍ വാങ്ങാനായി എത്തിയതായിരുന്നു കുടുംബം. ശ്രീകാര്യം സ്വദേശിയായ അജിത്കുമാര്‍ ആണ് ആക്രമിച്ചത് എന്ന് പോലീസ് പറയുന്നു.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തൊട്ട് മുന്നില്‍ പോയ കാറിന്റെ പുറകില്‍ തട്ടിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ശ്രീകാര്യം സ്ത്കുമാര്‍ ആണ് മുന്‍പിലെ കാറിലുണ്ടായിരുന്നത്.മറ്റു പ്രകോപനങ്ങള്‍ ഒന്നുമില്ലാതെ തന്നെ അജിത് കുമാര്‍ ജോര്‍ജ്ജും കുടുംബവും സഞ്ചരിച്ച കാര്‍ നടുറോഡില്‍ വച്ച് അടിച്ചു തകര്‍ക്കുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ജോര്‍ജ്ജിന്റെ പരാതിയില്‍ ബലരാമപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.