കൊല്ലം എഴുകോണില്‍ ഗാന്ധി പ്രതിമ തകര്‍ത്തു ; പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ എന്ന് ആരോപണം
കൊട്ടാരക്കര : കൊല്ലം എഴുകോണില്‍ ഗാന്ധി പ്രതിമ അക്രമികള്‍ തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. തിങ്കളാഴ്ച കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യാനിരുന്ന പ്രതിമയുടെ തലയാണ് തകര്‍ത്തത്. മുന്‍പ് ഇതേ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി സ്മൃതി മണ്ഡപം തകര്‍ത്തതിനെ തുടര്‍ന്നാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ എഴുകോണ്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
രണ്ടാഴ്ച മുന്‍പ് പ്രതിമയില്‍ സ്ഥാപിച്ചിരുന്ന കണ്ണാടി ഊരിക്കൊണ്ടുപോയിരുന്നു. പിന്നാലെയാണ് പ്രതിമയുടെ തല അറുത്തുമാറ്റിയത്. നേരത്തെ ഈ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ അക്രമികള്‍ നശിപ്പിച്ചിരുന്നു. ഇതിന് പകരമായാണ് പുതിയ ഗന്ധി പ്രതിമ സ്ഥാപിക്കാന്‍ തായ്യാറെടുത്തത്. നേരത്തെയുണ്ടായിരുന്ന ഗാന്ധി പ്രതിമ നശിപ്പിച്ചതിന് കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അറുത്ത് മാറ്റിയ തല അക്രമികള്‍ കൊണ്ട് പോയി.