മലപ്പുറം ; ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ യുവതി മരിച്ചു
മലപ്പുറം : ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി മമ്പാടന്‍ മൊയ്തീന്റെ മകള്‍ അഹ്ഷന ഷെറിന്‍ (27) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഹ്ഷന വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അഹ്ഷന ഷെറിനെ ഭര്‍ത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. മുഖത്ത് ഉള്‍പ്പടെ ഗുരുതരമായി പൊള്ളലേറ്റ അഹ്ഷനയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രി 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് അഹ്ഷന ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. സംഭവ ദിവസം അഹ്ഷനയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ഷാനവാസ് ആസിഡ് ഭാര്യയുടെ ദേഹത്തേക്ക് ഒഴിച്ചത്. അഹ്ഷന ആക്രമണം ചെറുക്കുന്നതിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു.ഫഷാന താമസിക്കുന്ന വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയായിരുന്നു ഷാനവാസ് ആസിഡ് ആക്രമണം നടത്തിയത്.