പോപ്പുലര്‍ ഫ്രണ്ടിന്റെ എന്ന് കരുതി ദേശസ്‌നേഹം മൂത്ത ബി ജെ പി പ്രവര്‍ത്തകന്‍ വലിച്ചു കീറിയത് പോര്‍ച്ചുഗലിന്റെ പതാക
ഫുട്ബോള്‍ വേള്‍ഡ് കപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കുന്ന വേളയില്‍ വന്‍ ഉത്സവ ലഹരിയിലാണ് കേരളത്തിലെ പ്രധാന കവലകള്‍ എല്ലാം. ഫുട്ബോള്‍ മാമാങ്കം ആഘോഷമാക്കാന്‍ ഇഷ്ട ടീമിന്റെ തോരണങ്ങള്‍ കട്ടൗട് ഫ്‌ളക്‌സ് ഇവ കൊണ്ട് മത്സരമാണ് എല്ലാവരും.മെസ്സിയുടെയും റൊണാള്‍ഡോയുടെയും നെയ്മറിന്റെയുമൊക്കെ കട്ടൗട്ടുകള്‍ നാട്ടിന്‍പുറങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു. ഗ്രാമങ്ങളും നഗരങ്ങളും ആരാധകര്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും പോര്‍ച്ചുഗലിന്റെയും പതാകകള്‍ കൊണ്ട് അലങ്കരിക്കുന്നുമുണ്ട്. എന്നാല്‍ ചിലര്‍ക്ക് എന്താണ് സംഭവം എന്നൊന്നും പിടികിട്ടിയിട്ടില്ല എന്ന് ഈ ന്യൂസ് വായിച്ചാല്‍ മനസിലാകും. കണ്ണൂരില്‍ നിന്നാണ് രസകരമായ സംഭവം.
പോപ്പുലര്‍ ഫ്രണ്ടിന്റെ പതാകയെന്ന് തെറ്റിദ്ധരിച്ച് പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി കളഞ്ഞ ബിജെപി പ്രവര്‍ത്തകന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ വൈദ്യര്‍പീടികയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടക്കുന്നത്. ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് ടൗണില്‍ പോര്‍ച്ചുഗീസ് ആരാധകര്‍ കെട്ടിയ പതാകയാണ് ബിജെപി പ്രവര്‍ത്തകന്‍ വലിച്ചുകീറിയത്. ഇതിന്റെ വീഡിയോയും വൈറലായി. പതാക തുണ്ടും തുണ്ടമായി വലിച്ചുകീറിയിട്ടും ‘കലി’ തീരാതെ യുവാവ് വീണ്ടും ഇതാവര്‍ത്തിക്കുന്നത് വീഡിയോയില്‍ കാണാം. ഇയാള്‍ മദ്യലഹരിയിലാണ് ഇങ്ങനെ ചെയ്തതെന്ന് പാനൂര്‍ പൊലീസ് പറഞ്ഞു. ഏറെക്കാലം വിദേശത്ത് ജോലി ചെയ്തിരുന്ന ഇദ്ദേഹം ഈയടുത്താണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. എന്തായാലും പാര്‍ട്ടി സ്‌നേഹം കാണിക്കാന്‍ കാട്ടിയ അമിത ഉത്സാഹം പാര്‍ട്ടിക്ക് തന്നെ നാണക്കേട് ഉണ്ടാക്കി കഴിഞ്ഞു.