മുംബെയില്‍ യുവതയുടെ പക്കല്‍ നിന്നും രണ്ടു കോടി രൂപ തട്ടിയെടുത്തു മുങ്ങിയ യുവാവിനെ ആലപ്പുഴയില്‍ കാര്‍ തടഞ്ഞു പിടികൂടി

മുംബൈയില്‍ വെച്ച് യുവതിയുടെ രണ്ടുകോടി രൂപ തട്ടിയെടുത്ത യുവാവിനെ കാര്‍ വളഞ്ഞിട്ട് പിടികൂടി. ആലപ്പുഴ പൂങ്കാവ് സ്വദേശി ടോണി തോമസ് ആണ് പിടിയിലായത്. മുംബെയില്‍ സോഫ്റ്റുവെയര്‍ കമ്പനിയില്‍ പാര്‍ട്ണറായ യുവതിയുടെ പണമാണ് ഇയാള്‍ തട്ടിയത്. പോലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു. ഇന്ന് സകുടുംബം നഗരത്തിലൂടെ കാറില്‍ പോകുമ്പോള്‍ പൊലീസ് ഇയാളെ വളയുകയായിരുന്നു. കാര്‍ തുറക്കാതെ വന്നപ്പോള്‍ ചില്ല് പൊളിച്ച് ലോക്ക് തുറന്ന് പിടികൂടുകയായിരുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ആരംഭിച്ച കമ്പനിയിലെ കാശ് യുവതി അറിയാതെ തട്ടിയെത്തു ഇയാള്‍ നാട്ടിലേയ്ക്ക് മുങ്ങുകയായിരുന്നു.