രാജ്യത്ത് വിമാനയാത്രയില്‍ മാസ്‌ക് ഇനി നിര്‍ബന്ധമല്ല
കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ രാജ്യത്ത് വിമാനയാത്രയ്ക്ക് മാസ്‌ക് നിര്‍ബന്ധമെന്ന നിബന്ധനയില്‍ ഇളവ് പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം. ഇത് സംബന്ധിച്ച വ്യോമയാന മന്ത്രാലയം ഉത്തരവ് ഇറക്കി. എങ്കിലും മാസ്‌ക് ധരിക്കുന്നതാണ് ഉചിതമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.ഇതോടെ ആഭ്യന്തര, അന്താരാഷ്ട്ര യാത്രികര്‍ക്ക് ഇനി മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാം.
മാസ്‌ക് ധരിക്കണമോയെന്ന കാര്യത്തില്‍ യാത്രക്കാര്‍ക്ക് സ്വയം തീരുമാനമെടുക്കാം. വിമാനക്കമ്പനികള്‍ക്കാണ് ഇതുസംബന്ധിച്ച അറിയിപ്പു നല്‍കിയിരിക്കുന്നത്. നിലവില്‍ ആകെ ജനസംഖ്യയുടെ 0.02% ആളുകളെ മാത്രമാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. രോഗം ഭേദമാകുന്നവരുടെ നിരക്ക് 98.79 ശതമാനവുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.