കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ; പ്രിയാ വര്‍ഗീസിന് യോഗ്യത ഇല്ല എന്ന് ഹൈക്കോടതി
പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. എല്ലാ യോഗ്യതയും പരിശോധിക്കുമ്പോഴും പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയില്ലെന്ന് കോടതി പറഞ്ഞു. യുജിസി മാനദണ്ഡങ്ങളെ മറികടക്കാനാവില്ല. പ്രവര്‍ത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാകണം നിയമനം. അക്കാദമിക് സ്‌കോര്‍ കുറഞ്ഞ പ്രിയയെ നിയമിച്ച നടപടിയെ കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ കണ്ണൂര്‍ സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റിക്ക് തെറ്റുപറ്റിയെന്ന് കോടതി നിരീക്ഷിച്ചു.
അധ്യാപകര്‍ സമൂഹത്തെ വാര്‍ത്തെടുക്കേണ്ടവരാണെന്നും രാഷ്ട്ര നിര്‍മ്മാതാക്കളാണെന്നുമുള്ള ഡോ. എസ് . രാധാകൃഷ്ണന്റെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ടാണ് കോടതി വിധി പ്രസ്താവന നടത്തിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിധി പുറപ്പെടുവിച്ചത്. ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കാണാനാകില്ല. ഫെലോഷിപ്പോടു കൂടിയുള്ള PHD ഡെപ്യൂട്ടേഷനാണെന്നും കോടതി നിരീക്ഷിച്ചു. അധ്യാപന പരിചയം തസ്തികയുടെ അടിസ്ഥാനത്തിലല്ല.എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപനപരിചയമല്ല. പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലാവണമെന്നാണ് യുജിസി നിലപാട്.
യുജിസി നിബന്ധനകള്‍ മറികടക്കാനാകില്ലെന്നും കോടതി പറഞ്ഞു.
അതേസമയം യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയോടുള്ള പ്രതികരണം ഒറ്റവരിയിലൊതുക്കി പ്രിയവര്‍ഗ്ഗീസ്.കോടതി വിധി മാനിക്കുന്നു,തുടര്‍ നടപടി നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ അവര്‍ വീട്ടിലേക്ക് മടങ്ങി.കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഇന്ന് ഉച്ചതിരിഞ്ഞാണ് ഉത്തരവിട്ടത്..അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. അസോസിയേറ്റഡ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരുകാലത്തും ഇടപെട്ടിട്ടില്ലെന്നും അടുത്ത നടപടിയെന്തെന്ന് തീരുമാനിക്കേണ്ടത് കണ്ണൂര്‍ വിസിയെന്നും മന്ത്രി പറഞ്ഞു. പ്രിയ വര്‍ഗീസിന്റെ പിഎച്ച്ഡി കാലം പ്രവര്‍ത്തി പരിചയമായി കണക്കാക്കേണ്ടതുണ്ടോ എന്നതില്‍ വൈസ് ചാന്‍സിലര്‍ക്ക് എജിയോട് നിയമപദേശം തേടാമായിരുന്നു എന്ന കോടതിയുടെ പരാമര്‍ശം ഏതുതരത്തിലും വ്യാഖ്യാനിക്കാമല്ലോ എന്നും മന്ത്രി ചോദിച്ചു.