കോട്ടയത്തു മതില്‍ ഇടിഞ്ഞു വീണ് മണ്ണിനടിയില്‍ കുടുങ്ങിയ വ്യക്തിയെ രക്ഷപ്പെടുത്തി

കോട്ടയത്ത് മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് മണ്ണിനടിയില്‍പ്പെട്ട അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി. രണ്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തൊഴിലാളിയായ സുശാന്തിനെ മണ്ണിനടിയില്‍ നിന്ന് രക്ഷിച്ചത്. കോട്ടയം മറിയപ്പള്ളിയിലായിരുന്നു സംഭവം. വീടിന്റെ നിര്‍മാണത്തിലിരിക്കുന്ന മതിലാണ് ഇടിഞ്ഞുവീണത്. മതില്‍ കെട്ടുന്നതിനായി മണ്ണ് മാറ്റാനുള്ള ശ്രമത്തിനിടെ നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മറ്റുള്ളവരെ രക്ഷപെട്ടെങ്കിലും സുശാന്ത് മണ്ണിനടിയില്‍ അകപ്പെടുകയായിരുന്നു. കോട്ടയം ചിങ്ങവനം പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്.