മയക്കുമരുന്നു കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ മലയാളി ദമ്പതികള്‍ വീണ്ടും മയക്കുമരുന്നു കേസില്‍ പിടിയില്‍
മയക്കു മരുന്ന് കടത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കിടന്ന ടാറ്റു ആര്‍ട്ടിസ്റ്റുകളായ മലയാളി ദമ്പതികള്‍ വീണ്ടും ലഹരി മരുന്ന് കേസില്‍ പിടിയില്‍. കോട്ടയം സ്വദേശിയായ സിഗില്‍ വര്‍ഗീസ് മാമ്പറമ്പില്‍(32), കോയമ്പത്തൂര്‍ സ്വദേശിനിയായ വിഷ്ണുപ്രിയ(22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ബംഗളൂരു പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് ഇരുവരെയും പിടികൂടിയത്. മയക്കുമരുന്ന് കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയശേഷം ഇവര്‍ മയക്കുമരുന്ന് കച്ചവടെ തുടര്‍ന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് ഇവരെ ഏഴുകോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി അറസ്റ്റിലായത്.
പരപ്പന അഗ്രഹാരയില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയതിനാണ് ഇവരെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ചില്‍ ഇവര്‍ക്കൊപ്പം വിക്രം എന്ന സഹായിയെയും അറസ്റ്റ് ചെയ്തിരുന്നു. മൂവരും കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ബി.ടി.എം ലേഔട്ടില്‍നിന്ന് 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രം പിടിയിലായതോടെയാണ് മയക്കുമരുന്ന് വില്‍പനയെക്കുറിച്ച് വിവരം ലഭിച്ചത്. വിക്രത്തിനെ ചോദ്യം ചെയ്തതോടെയാണ് വിഷ്ണുപ്രിയയുടെയും സിഗിലിന്റെയും വീട്ടില്‍ പൊലീസ് പരിശോധന നടത്തി മയക്കുമരുന്ന് കണ്ടെത്തിയത്. നോര്‍ത്ത് ബംഗളൂരുവിലെ കോതനൂരില്‍ വീടെടുത്ത് താമസിച്ചുവരുകയായിരുന്നു ഇവര്‍. ഇവിടെ ദമ്പതികള്‍ ടാറ്റു ആര്‍ട്ടിസ്റ്റുകളായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.