മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം ; വിഷയം ശക്തമായി ഉയര്‍ത്തുമെന്ന മുന്നറിയിപ്പ് നല്‍കി ഗവര്‍ണര്‍
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനമാണ് ഇനി താന്‍ ഏറ്റെടുക്കുന്ന വിഷയം എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദേശീയതലത്തില്‍ അടക്കം വിഷയം ശക്തമായി ഉയര്‍ത്തും. കോടതിയില്‍ എത്തിയാല്‍ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പ് ആണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. തിര്‍ന്ന അഭിഭാഷകരുമായി സംസാരിച്ചെന്ന് ഗവര്‍ണര്‍ പറഞ്ഞു. മൈനസ് 40 ഡിഗ്രിയില്‍ സേവനം ചെയ്യുന്ന സൈനികര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ 10 വര്‍ഷം കാത്തിരിക്കേണ്ടപ്പോള്‍. കേരളത്തില്‍ മന്ത്രിമാരുടെ സ്റ്റാഫിനു പെന്‍ഷന്‍ ലഭിക്കാന്‍ രണ്ടു വര്‍ഷം മതിയെന്നും ഇതു കൊള്ളയാണെന്നും വിമര്‍ശിച്ച ഗവര്‍ണ്ണര്‍ കാലതാമസമില്ലാതെ എന്തുണ്ടാകുമെന്ന് കാണാമെന്നും കൂട്ടിച്ചേര്‍ത്തു.
പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. ഇത് സര്‍ക്കാരിന്റെ പൊതുരീതിയാണെന്ന് വേണം മനസ്സിലാക്കാനെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.പ്രിയ വര്‍ഗീസിനെതിരായ ഹൈക്കോടതി വിധി അത്ഭുതപ്പെടുത്തിയില്ല. മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വകലാശാലയിലെ ബാനര്‍ വിഷയത്തില്‍ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി വേണ്ടെന്ന് നിര്‍ദേശിച്ചു. അവര്‍ കുട്ടികളാണ്, പഠിച്ചതെ പാടൂ ഇവര്‍ക്ക് എവിടെനിന്നാണ് പരിശീലനം ലഭിക്കുന്നതെന്ന് അറിയാമല്ലോ എന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി.