ഓര്‍ഡര്‍ ചെയ്തത് വിലകൂടിയ ജീന്‍സ് ; കിട്ടിയത് മൂന്നുകിലോ സവാള

ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിഗിന്റെ കാലമാണ്. മിക്കവര്‍ക്കും ഇപ്പോള്‍ ഏറ്റവും പ്രിയവും ഇതാണ്. അവശ്യ സാധനങ്ങള്‍ വാതില്‍ക്കല്‍ എത്തിക്കുന്ന സൗകര്യവും വിലക്കുറവുമാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിങില്‍ ചില റിസ്‌കുകള്‍ മറഞ്ഞിരിക്കുന്നുണ്ട്. എന്നാല്‍ ഇതിനു പിന്നിലെ ചതികളും ഏറെയാണ്. പലപ്പോഴും സെക്കന്റ് ക്വളിറ്റി സാധനങ്ങള്‍ ആകും കിട്ടുക. നിരവധി ആളുകള്‍ ഓണ്‍ലൈനില്‍ പണമടച്ച് കാത്തിരുന്ന് പറ്റിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ജീന്‍സിന് ഓര്‍ഡര്‍ നല്‍കിയ യുവതിക്ക് ലഭിച്ചതാകട്ടെ ഒരു ബാഗ് നിറയെ സവാള.

ഡെപോപ് എന്ന സെക്കന്‍ഡ് ഹാന്‍ഡ് ഫാഷന്‍ സൈറ്റില്‍ നിന്ന് ജീന്‍സ് ഓര്‍ഡര്‍ ചെയ്ത യുവതിക്കാണ് സവാള കിട്ടിയത്. ഡെലിവറി വന്ന ബാഗ് തുറന്നു നോക്കിയപ്പോള്‍ ആണ് അതില്‍ സവാള കിട്ടിയത് എന്ന് യുവതി പറയുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് വിതരണക്കാരെ വിവരമറിയിച്ചപ്പോള്‍ അവര്‍ക്ക് ഇതെങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് യുവതി പറഞ്ഞു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ സമാന അനുഭവം പങ്കുവച്ചുള്ള കമന്റുകളാണ് നിറയുന്നത്. ചിലരാകട്ടെ ഓര്‍ഡറിനൊപ്പം ഇനിമുതല്‍ സവാളയും കിട്ടുമോ തുടങ്ങിയ പരിഹാസ കമന്റുകളും കുറിച്ചിട്ടുണ്ട്.