പൂജ ബമ്പര്‍ ലോട്ടറി ; പത്തു കോടി അടിച്ച ഭാഗ്യവാനെ കാണ്മാനില്ല

ഇത്തവണത്തെ പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിനാണെന്ന് വ്യക്തമായെങ്കിലും ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഗുരുവായൂരില്‍ പായസക്കട നടത്തുന്ന രാമചന്ദ്രന്‍ എന്നയാള്‍ വിറ്റ JC 110398 എന്ന ടിക്കറ്റിനാണ് 10 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ഗുരുവായൂര്‍ കിഴക്കേ നടയിലെ ഐശ്വര്യ ലോട്ടറി ഏജന്‍സിയില്‍നിന്നാണ് ചില്ലറ വില്‍പനക്കാരനായ രാമചന്ദ്രന്‍ ടിക്കറ്റ് വാങ്ഹിയത്. കിഴക്കേനടയിലെ പെട്രോള്‍ പമ്പിനു സമീപം പായസം ഹട്ട് എന്ന ഷോപ്പ് നടത്തുകയാണ് രാമചന്ദ്രന്‍. ഇവിടെ പായസത്തിനൊപ്പം ഭാഗ്യക്കുറി ടിക്കറ്റുകളും രാമചന്ദ്രന്‍ വില്‍ക്കാറുണ്ട്. താനും മകനും ഒരുമിച്ചാണ് കച്ചവടം നടത്തുന്നതെന്ന് രാമചന്ദ്രന്‍ പറഞ്ഞു. 250 ഓളം ടിക്കറ്റ് ഐശ്വര്യയില്‍ നിന്ന് വാങ്ങി വിറ്റിട്ടുണ്ട്. അതിലൊന്നിനാണ് ബമ്പര്‍ അടിച്ചതെന്നും ഇദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇന്ന് പൂജ ബമ്പര്‍ ടിക്കറ്റിന്റെ ഫലം വന്നതോടെ പായസം ഹട്ട് എന്ന ഷോപ്പ് പകുതി ഷട്ടര്‍ ഇട്ട നിലയില്‍ അടച്ചിട്ടിരിക്കയാണ്. അതിനിടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോട്ടറി ടിക്കറ്റ് വിറ്റ മൊത്തവില്‍പനക്കാരായ ഐശ്വര്യ ലോട്ടറി ഏജന്‍സിയില്‍ ലഡു വിതരണം നടന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് പൂജാ ബമ്പര്‍ ടിക്കറ്റ് ഫലം പ്രഖ്യാപിച്ചത്. JA, JB, JC, JD, JE, JG എന്നീ ആറു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ സമ്മാനത്തിന് അര്‍ഹമായത് JD 255007 എന്ന ടിക്കറ്റിനാണ്. മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേര്‍ക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. നാല്‍പ്പത് കൊല്ലത്തോളമായി ലോട്ടറി ടിക്കറ്റ് കച്ചവടം തുടങ്ങിയിട്ടെന്ന് രാമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഇക്കാലയളവില്‍ വലിയ സമ്മാനങ്ങളൊന്നും അടിച്ചിട്ടില്ലെന്നും, ഇപ്പോഴാണ് ബമ്പര്‍ സമ്മാനം ലഭിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.