ഇന്തോനേഷ്യയില്‍ ഭൂചലനം ; 44 മരണം

ഇന്തോനേഷ്യയിലെ സിയാന്‍ജൂര്‍ മേഖലയില്‍ ഭൂചലനം. 44 പേര്‍ മരിച്ചു. മുന്നൂറിലേറേ പേര്‍ക്ക് പരിക്കുണ്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി. ജാവ ദ്വീപിലാണ് ഭൂചലനം ഉണ്ടായത്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു ആയിരത്തിലേറെ വീടുകള്‍ തകര്‍ന്നു എന്നാണ് ഒരു നാട്ടുകാരന്‍ വിദേശ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഭൂചലനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അതിനിടെ അവ ഇപ്പോള്‍ ഉള്ളതാണോ എന്ന സംശയം ഉള്ളതായും വാര്‍ത്തകള്‍ ഉണ്ട്. അതേസമയം ഇന്‍ഡോനേഷ്യന്‍ മീഡിയകള്‍ തകര്‍ന്ന വീടുകളുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.