ഒറ്റപ്പാലം ; അമ്മയെ കഴുത്തറുത്ത് കൊന്ന് മകന് ജീവനൊടുക്കി
അമ്മയെ കൊലപ്പെടുത്തി മകന് ആത്മഹത്യ ചെയ്തു. ഒറ്റപ്പാലത്തിന് സമീപം പാലപ്പുറം സ്വദേശി സരസ്വതിയാണ് കൊല്ലപ്പെട്ടത്. മകന് വിജയകൃഷ്ണനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സരസ്വതിയമ്മയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലും മകന് വിജയകൃഷ്ണനെ അതേ മുറിയില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്. ഇളയ മകന് വിജയാനന്ദന്റെ വീട്ടിലായിരുന്നു ഇരുവരും കിടന്നിരുന്നത്. വിജയാനന്ദനും കുടുംബവും സ്ഥലത്ത് ഉണ്ടായിരുന്നില്ല. രാവിലെ വീട്ടില്‍ നിന്നും രണ്ടു പേരുടെയും അനക്കമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് തൊട്ടടുത്ത് താമസിക്കുന്നവര്‍ ഇളയ മകനെ വിവരമറിയിച്ചു. എന്താണ് കാരണമെന്നത് സംബന്ധിച്ച് വീട്ടുകാര്‍ക്കും സൂചനകളൊന്നുമില്ല. സരസ്വതിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും നിലവില്‍ അത്തരം പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. മകന് വിജയകൃഷ്ണന് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു. സരസ്വതിക്ക് മൂന്നു മക്കളാണുള്ളത്.