റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കണം : പി സി ജോര്‍ജ്
ഇടതു സര്‍ക്കാര്‍ പ്രകടനപത്രിയില്‍ റബര്‍ കര്‍ഷകര്‍ക്ക് വാഗ്ദാനം ചെയ്ത 250 രൂപ തറവില നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജനപക്ഷം (സെക്കുലര്‍) ചെയര്മാന് പി.സി.ജോര്‍ജും ജനപക്ഷം പ്രവര്‍ത്തകരും കോട്ടയം കളക്ട്രേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തി .റബ്ബര്‍ ഉല്‍പ്പാദക സംഘങ്ങളുടെ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.സുരേഷ് കോശി മുഖ്യ പ്രഭാഷണം നടത്തി.
റബ്ബര്‍ സബ്സിഡി നല്‍കുന്നതിനുള്ള വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായിട്ട് നാളുകളായി.250 രൂപ സബ്സിഡി നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തി രണ്ടു വര്‍ഷക്കാലമായിട്ടും സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. റബ്ബര്‍ കാര്‍ഷിക മേഖലയെ പ്രതിനിധീകരിക്കുന്ന കേരള കോണ്‍ഗ്രസ് (എം) ഈ വിഷയത്തില്‍ സ്വീകരിക്കുന്ന മൗനം ലജ്ജാകരമാണ്. റബ്ബറിന്റെ വിലതകര്‍ച്ചയില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കര്‍ഷകരെ സംഘടിപ്പിച്ച് ശക്തമായ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
അഡ്വ.ജോര്‍ജ് ജോസഫ്, പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്,സെബി പറമുണ്ട ,പ്രൊഫ. ജോസഫ് റ്റി ജോസ് ,അഡ്വ. ഷൈജോ ഹസ്സന്, കെ എഫ് കുര്യന്,അഡ്വ. ഷോണ്‍ ജോര്‍ജ്,ജോര്‍ജ് വടക്കന്‍, സജി എസ് തെക്കേല്‍,അഡ്വ. സുബീഷ് ശങ്കര്‍, ഇ.ഒ. ജോണ്‍ , ബെന്‍സി വര്‍ഗീസ് ,ജോണ്സണ് കൊച്ചുപറമ്പില്‍ , സുരേഷ് പലപ്പൂര്‍,സച്ചിന് ജെയിംസ്, മാത്യു കൊട്ടാരം, സിറില്‍ നരിക്കുഴി,ജോസ് ഫ്രാന്‍സിസ്,തോമസ് വടകര, ടോമി ഈറ്റത്തോട് ,നസീര്‍ വയലുംതലക്കല്‍,കൃഷ്ണരാജ് പായിക്കാട്ട്,റെനീഷ് ചൂണ്ടച്ചേരി,സജി കുരീക്കാട്ട്,സണ്ണി കദളിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.