വ്യാജ ഐ ഡി കാര്‍ഡ് വെച്ച് യുവാവ് ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്തത് നാല് മാസം ; പറ്റിച്ചത് മുന്‍ സൈനികന്‍
നാല് മാസത്തെ പരിശീലനവും അക്കാലയളവിലെ ശമ്പളവും ഐഡി കാര്‍ഡുമെല്ലാം ലഭിച്ച യുവാവ് സത്യം അറിഞ്ഞപ്പോള്‍ ഞെട്ടി. ഉത്തര്‍പ്രദേശ് സ്വദേശിയായ മനോജ് കുമാര്‍ എന്ന യുവാവാണ് തട്ടിപ്പിനിരയായത്. മുന്‍ സൈനികനായ രാഹുല്‍ സിങ് എന്നയാളാണ് യുവാവിനെ കബളിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ മുതല്‍ നാല് മാസം പഞ്ചാബിലെ പത്താന്‍കോട്ടിലെ സൈനിക ക്യാമ്പില്‍ മനോജ് കുമാര്‍ കാവല്‍ ഡ്യൂട്ടി ചെയ്തു. ജോലിക്കായി രാഹുല്‍ സിംഗിന് എട്ട് ലക്ഷം രൂപ നല്‍കിയതായി മനോജ് കുമാര്‍ പറഞ്ഞു. പടിഞ്ഞാറന്‍ യുപി സ്വദേശിയായ മനോജ് 2019-ല്‍ ഒരു റിക്രൂട്ട്മെന്റ് റാലിക്കിടെയാണ് പരിചയപ്പെടുന്നത്. അന്ന് രാഹുല്‍ സിങ്ങിന് ജോലി ലഭിച്ചിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസമാണ് രാഹുല്‍ സിംഗ് സൈന്യം വിട്ടത്.
മനോജ് കുമാറിന്റെ പേപ്പറുകള്‍ ശ്രദ്ധിച്ച ചില സൈനികരാണ് പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയത്. ഈ സമയമാണ് രാഹുല്‍ സിങ് സൈന്യം വിട്ടതും. പരിശോധനയില്‍ മനോജ് കുമാര്‍ കബളിപ്പിക്കപ്പെട്ടതാണെന്ന് വ്യക്തമായതോടെ മിലിട്ടറി ഇന്റലിജന്‍സ് കേസെടുക്കുകയായിരുന്നു. അതിര്‍ത്തി ജില്ലയായ പത്താന്‍കോട്ടിലെ 272 ട്രാന്‍സിറ്റ് സെന്ററിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്ന യൂണിറ്റിലാണ് മനോജ് കുമാര്‍ ‘ജോലി’ ചെയ്തിരുന്നത്. സൈന്യത്തില്‍ ജോലി ലഭിച്ചതിന് ശേഷമാണ് രാഹുല്‍ മനോജിന് ജോലി വാദ്?ഗാനം ചെയ്തത്. പിന്നീട് മനോജിനെ പത്താന്‍കോട്ടിലെ ക്യാമ്പിലേക്ക് വിളിച്ചു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെപ്പോലെ പ്രത്യക്ഷപ്പെട്ട ഒരാള്‍ എന്നെ അകത്തേക്ക് കൊണ്ടുപോയി. മനോജിന്റെ പാചക വൈദഗ്ദ്ധ്യം പരീക്ഷിച്ചു. പിന്നീട് ശാരീരിക പരിശോധനയും നടത്തി തന്നെ ജോലിക്കെടുത്തെന്നും മനോജ് പറയുന്നു. ‘സെന്‍ട്രി ഡ്യൂട്ടി’ ആയിരുന്നപ്പോള്‍ രാഹുല്‍ സിംഗ് റൈഫിള്‍ നല്‍കിയെന്നും മനോജ് പറഞ്ഞു
മറ്റ് ജവാന്മാരുമായി കൂടുതല്‍ ഇടപെട്ടപ്പോഴാണ് അമളി മനസ്സിലാക്കിയത്. അപ്പോയിന്റ്‌മെന്റ് ലെറ്ററും ഐഡി കാര്‍ഡും കാണിച്ചപ്പോള്‍ വ്യാജമാണെന്ന് അവര്‍ പറഞ്ഞു. വ്യാജരേഖകള്‍ കണ്ട ജവാന്മാര്‍ പിന്നീട് മിലിട്ടറി ഇന്റലിജന്‍സിനെ വിവരമറിയിച്ചതായാണ് വിവരം. അതിനിടെ, മനോജ് കുമാറിനെ രാഹുല്‍ സിംഗ് ഒക്ടോബറില്‍ കാണ്‍പൂരിലെ ഫിസിക്കല്‍ ട്രെയിനിംഗ് അക്കാദമിയിലേക്ക് അയച്ചു. എട്ട് ലക്ഷം രൂപയാണ് രാഹുല്‍ സിങ് വാങ്ങിയത്. ഈ പണം തിരികെ ചോദിച്ചപ്പോള്‍ ബിട്ടുവും രാജാ സിംഗും ചേര്‍ന്ന് അദ്ദേഹത്തെ ആക്രമിച്ചതായും ഇയാള്‍ ആരോപിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച മീററ്റില്‍ നിന്നാണ് മുസാഫര്‍നഗര്‍ സ്വദേശിയായ രാഹുല്‍ സിംഗിനെയും ബിട്ടു എന്നയാളെയും അറസ്റ്റ് ചെയ്തത്. മറ്റൊരു കൂട്ടാളി രാജാ സിംഗ് ഒളിവിലാണ്. ബിട്ടുവിനെയും രാജാ സിംഗിനെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആക്രമണം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് മൂന്ന് പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്.