രഷ്മികയോടുള്ള അനിഷ്ടം തുറന്നു പറഞ്ഞു കാന്താര ഡയറക്റ്റര്‍ ഋഷഭ് ഷെട്ടി

സാന്‍ഡില്‍ വുഡില്‍ നിന്നും ഈ വര്ഷം പുറത്തു വന്ന മെഗാഹിറ്റ് സിനിമയാണ് കാന്താര. ഋഷഭ് ഷെട്ടി ഒരുക്കിയ സിനിമ ബോളിവുഡില്‍ നിന്നും കോടികള്‍ ആണ് വാരിയത്. തിയേറ്ററില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച കാന്താര ആമസോണ്‍ പ്രൈമില്‍ നാളെ പുറത്തിറങ്ങാനിരിക്കുകയാണ്. ഇതിനിടയില്‍ ആണ് ഋഷഭ് ഷെട്ടിയുടെ ഒരു പഴയ അഭിമുഖം ആരോ കുത്തി പൊക്കിയത്. നിലവിലെ യുവ നായികമാരില്‍ മുന്നിലുള്ള തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയെ കുറിച്ചുള്ള ചോദ്യത്തിന് ഋഷഭ് ഷെട്ടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വീണ്ടും വൈറല്‍ ആയത്.

അഭിമുഖത്തില്‍ അടുത്ത ചിത്രത്തില്‍ ഏത് നായികയ്ക്കൊപ്പം ജോലി ചെയ്യണമെന്നായിരുന്നു ചോദ്യം. എന്നാല്‍ ഇതിന് ഋഷഭ് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായത്. തിരക്കഥ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമാണ് താന്‍ നടീ നടന്മാര്‍ ആരൊക്കെയാകണമെന്ന് തീരുമാനിക്കാറുള്ളൂ എന്ന് പറഞ്ഞ താരം പുതുമുഖങ്ങളെയാണ് തനിക്ക് കൂടുതല്‍ താത്പര്യമെന്നും വ്യക്തമാക്കി. പുതുമഖങ്ങളാകുമ്പോള്‍ വലിയ താരങ്ങളെ പോലെ നിബന്ധനകള്‍ ഉണ്ടാകില്ലെന്നാണ് സംവിധായകന്‍ കൂടിയായ ഋഷഭ് ഷെട്ടി പറയുന്നത്.

അതുമല്ല പല നായികമാരെയും തനിക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. എന്നാല്‍ സായ് പല്ലവിയുടേയും സാമന്തയുടേയും സിനിമകള്‍ തനിക്ക് ഇഷ്ടമാണെന്നും ഋഷഭ് വ്യക്തമാക്കി. സായ് പല്ലവിയും സാമന്തയും യഥാര്‍ത്ഥ കലാകാരന്മാരാണെന്നും അദ്ദേഹം പറഞ്ഞു. സായ് പല്ലവിയും സാമന്തയുമാണ് നിലവിലുള്ളതില്‍ ഏറ്റവും നല്ല അഭിനേതാക്കള്‍ എന്ന് കൂടി പറഞ്ഞ ഋഷഭ് ഷെട്ടി രശ്മികയുടെ പേര് പരാമര്‍ശിക്കുക പോലും ചെയ്യാത്തതാണ് ആരാധകരെ അമ്പരപ്പിച്ചത്. കാരണം ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കിര്‍ക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ് രശ്മിക അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നിട്ടുപോലും എന്തുകൊണ്ട് രശ്മികയോടൊപ്പം ജോലി ചെയ്യാന്‍ താത്പര്യമില്ലെന്ന് പറയാന്‍ എന്താണ് കാരണം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

എന്നാല്‍ മുന്‍പ് രശ്മിക ഒരു അഭിമുഖത്തില്‍ തന്റെ ആദ്യ ചിത്രത്തിന്റെ നിര്‍മാതാക്കളെ അവഗണിച്ചു സംസാരിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്നും അപ്പോഴാണ് തന്റെ ആദ്യ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വിളിച്ചതെന്നും രശ്മിക പറഞ്ഞിരുന്നു. എന്നാല്‍ ആദ്യ സിനിമ ഏതാണെന്നോ പ്രൊഡക്ഷന്‍ ഹൗസ് ഏതാണെന്നോ രശ്മിക പരാമര്‍ശിച്ചിരുന്നില്ല. ഇതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.