കാനഡയില്‍ ഇന്ത്യന്‍ വംശജനായ കൗമാരക്കാരനെ കുത്തിക്കൊന്നു
ഇന്ത്യന്‍ വംശജനായ 18 കാരന്‍ കാനഡയില്‍ കുത്തേറ്റു മരിച്ചതായി റിപ്പോര്‍ട്ട്. മെഹക്പ്രീത് സേഥി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഹൈസ്‌കൂള്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലുണ്ടായ സംഘര്‍ഷത്തിനിടെ മറ്റൊരു കൗമാരക്കാരന്‍ കുത്തുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച സ്‌കൂള്‍ പാര്‍ക്കിംഗ് സ്ഥലത്ത് യുവാക്കള്‍ തമ്മില്‍ വഴക്കുണ്ടായെന്നും എന്നാല്‍ കൊല്ലപ്പെട്ടത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയല്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്ഥിരീകരിച്ചു. സേഥിക്കും പ്രതിക്കും പരസ്പരം അറിയാമായിരുന്നെന്നും കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കുകയാണെന്നും പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ 17 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്താണ് കൊലപാതക കാരണം എന്ന് വ്യക്തമായിട്ടില്ല.