IMAX, 4DX ; കേരളത്തിലെ ഏറ്റവും വലിയ സൂപ്പര്‍പ്‌ളെക്‌സ് തിരുവനന്തപുരത്ത്

തലസ്ഥാന ജില്ലയില്‍ ഇനി സിനിമാസ്വാദനം ലോകനിലവാരത്തില്‍ കേരളത്തിലെ ഏറ്റവും വലിയ സൂപ്പര്‍പ്‌ളെക്‌സ് തലസ്ഥാനത്ത് ഉടന്‍ തുറന്നു പ്രവര്‍ത്തിക്കും. തിരുവനന്തപുരം ലുലു മാളിലാണ് പി വി ആര്‍ സൂപ്പര്‍പ്‌ളെക്‌സ് ഡിസംബര്‍ അഞ്ച് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. IMAX, 4DX ദൃശ്യാനുഭവമാണ് മലയാളികള്‍ക്ക് സ്വന്തമാകുന്നത്. 12-സ്‌ക്രീന്‍ സൂപ്പര്‍പ്‌ളെക്‌സാണ് ലുലുവില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സ്‌ക്രീനുകളില്‍ 2 എണ്ണം PVR-ന്റെ ലക്ഷ്വറി സക്രീന്‍ വിഭാഗമായ LUXE കാറ്റഗറിയിലുളളതാണ്. ആധുനികസൗര്യങ്ങളും ആഡംബരവും പ്രതിഫലിപ്പിക്കുന്ന സമകാലിക ശൈലിയിലാണ് സൂപ്പര്‍പ്ലക്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫോയറില്‍ മധ്യഭാഗത്തായി സ്ഥാപിച്ചിരുക്കുന്ന ഫ്ളോട്ടിംഗ് ഐലന്‍ഡ് ഇഫക്റ്റ് തീയറ്ററിന് പുറത്തും ദ്യശ്യവിരുന്നൊരുക്കും.

പിവിആര്‍ സൂപ്പര്‍പ്‌ളെക്‌സ് തലസ്ഥാനത്തെ ലുലു മാളിനെ മികച്ച വിനോദ കേന്ദ്രമാക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യുസഫലി പറഞ്ഞു. അടുത്ത മാസം റിലീസ് ആകുന്ന അവതാര്‍ സിനിമ എല്ലാ സങ്കേതിക മികവോടെ ആസ്വദിക്കാനാണ് തലസ്ഥാനവാസികള്‍ക്ക് അവസരമൊരുങ്ങുന്നത്. സെലിബ്രിറ്റി ഷെഫ് സാറാ ടോഡ് ഒരുക്കുന്ന വിഭവങ്ങളാണ് ലക്ഷ്വറി സക്രീനുകളായ LUXE യുടെ മറ്റൊരു ആകര്‍ഷണം. ആധുനികസൗര്യങ്ങളും ആഡംബരവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് രൂപ കല്പന. മധ്യഭാഗത്തായി സ്ഥാപിച്ചിരുക്കുന്ന ഫ്ളോട്ടിംഗ് ഐലന്‍ഡ് ഇഫക്ട് തിയറ്ററിന് പുറത്തും ദ്യശ്യവിരുന്നൊരുക്കും. സെലിബ്രിറ്റി ഷെഫ് സാറാ ടോഡ് ഒരുക്കുന്ന വിഭവങ്ങളാണ് ലക്ഷ്വറി സക്രീനുകളുടെ ആകര്‍ഷണം.