ബഹിരാകാശത്ത് വിസ്മയങ്ങള്‍ തീര്‍ത്തു ഇന്ത്യ ; ഓഷ്യന്‍സാറ്റ് മൂന്ന് വിക്ഷേപണം വിജയം
ബഹിരാകാശത്ത് ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് മൂന്ന് രാജ്യം വിജയകരമായി വിക്ഷേപിച്ചു. പിഎസ്എല്‍വി സി 54ന്റെ ദൗത്യം വിജയകരമെന്ന് ഐഎസ്ആര്‍ഒ. പിഎസ്എല്‍വി വഹിച്ച, എട്ട് നാനോ ഉപഗ്രഹങ്ങള്‍ കൂടി ഭ്രമണപഥത്തിലെത്തിയ്ക്കും. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ദൗത്യവും വിജയകരം. പിഎസ്എല്‍വി സി 54 വഹിച്ച, ഭൗമനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ ഓഷ്യന്‍സാറ്റ് മൂന്ന് വിക്ഷേപണം കഴിഞ്ഞ് 17 ആമത്തെ മിനിറ്റില്‍ ഭ്രമണപഥത്തിലെത്തിച്ചു. ഏറെ സങ്കീര്‍ണമായതും കുടുതര്‍ ദൈര്‍ഘ്യമേറിയതുമായ ദൗത്യത്തിന്റെ വിജയം ഏറെ അഭിമാനകരം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും 11.56 നാണ് പിഎസ്എല്‍വി സി54 കുതിച്ചത്. ഓരോഘട്ടങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ചായിരുന്ന മുന്നേറ്റം. സമുദ്രത്തെയും സമുദ്രത്തിനുമുകളിലുള്ള അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി വികസിപ്പിച്ച ഓഷ്യന്‍സാറ്റ് ശ്രേണിയിലെ മൂന്നാമത്തെ ഉപഗ്രഹം 742 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്ത്, സമയം തെറ്റാതെ തന്നെ എത്തി. ഭൂട്ടാനുവേണ്ടിയുള്ള ഐ.എന്‍.എസ്.2-ബി, ബെംഗളൂരു കേന്ദ്രമായ സ്റ്റാര്‍ട്ടപ്പിന്റെ ആനന്ദ്, ഹൈദരാബാദിലെ ധ്രുവ സ്പേസിന്റെ അസ്ട്രോകാസ്റ്റ്, യു.എസില്‍നിന്നുള്ള ദൈബോള്‍ട്ട് എന്നിവയാണ് ഓഷ്യന്‍സാറ്റിനൊപ്പം വിവിധ ഓര്‍ബിറ്റുകളില്‍ എത്തിയ്ക്കും.