ഒരു രൂപയുടേയും 50 പൈസയുടേയും നാണയങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു
രാജ്യത്ത് ഒരു രൂപയുടേയും 50 പൈസയുടേയും നാണയങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു. എന്നാല്‍ എല്ലാ നാണയങ്ങളുമല്ല കോപ്പര്‍ നിക്കല്‍ (കപ്രോനിക്കല്‍) എന്നിവയില്‍ നിര്‍മിച്ച നാണയങ്ങളാണ് പിന്‍വലിക്കുന്നത്. ഇത് സംബന്ധിച്ച് ആര്‍ബിഐ ന്യൂ ഡല്‍ഹിയിലെ ഐസിഐസിഐ ബാങ്കിന് നിര്‍ദേശം നല്‍കി. ഇത്തരം നാണയങ്ങളെല്ലാം ആര്‍ബിഐ തിരിച്ചെടുക്കും.
-ഒരു രൂപയുടെ കപ്രോനിക്കല്‍ നാണയങ്ങള്‍
-50 പൈസയുടെ കപ്രോനിക്കല്‍ നാണയങ്ങള്‍
-25 പൈസയുടെ കപ്രോനിക്കല്‍ നാണയങ്ങള്‍
-പത്ത് പൈസയുടെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നാണയങ്ങള്‍
-പത്ത് പൈസയുടെ അലൂമിനിയം ബ്രോണ്‍സ് നാണയങ്ങള്‍
-20 പൈസയുടെ അലൂമിനിയം നാണയങ്ങള്‍
-10 പൈസയുടെ അലൂമിനിയം നാണയങ്ങള്‍
കച്ചവടക്കാരിലും മറ്റുമാണ് ഈ നാണയങ്ങള്‍ കൂടുതലായി കാണുക. ഇവര്‍ക്ക് ഈ നാണയങ്ങള്‍ ബാങ്കില്‍ പോയി മാറ്റി വാങ്ങാം. ബാങ്കില്‍ നല്‍കുന്ന ഈ നാണയത്തിന്റെ അതേ മൂല്യമുള്ള തുക തിരിച്ച് ലഭിക്കും.ഇതിനര്‍ത്ഥം ഈ നാണയങ്ങളെല്ലാം നിരോധിച്ചു എന്നല്ല, മറിച്ച് ഇവ വീണ്ടും നിര്‍മിക്കില്ല എന്നാണ്. 1990 കളിലും 2000 ന്റെ ആദ്യ പകുതിയിലും ഉപയോഗിച്ചിരുന്നവയായിരുന്നു ഈ നാണയങ്ങള്‍.