ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ പഴങ്കോട്ടില്‍ കുടുംബത്തിന് എയ്ഞ്ചല്‍സ് ബാസലിന്റെ ആദരവ്

സ്വിറ്റസര്‍ലണ്ടിലെ ബാസലിലെ വനിതാ ചാരിറ്റി കൂട്ടായ്മയായ എയ്ഞ്ചല്‍സ് ബാസലിന്റെ നേതൃത്തത്തില്‍ സംഘടിപ്പിച്ച ചാരിറ്റി ലഞ്ച് തദ്ദേശീയരുടെയും മലയാളികളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ചാരിറ്റി ലഞ്ചിന്റെ മുന്നോടിയായി നടന്ന സമ്മേളനത്തില്‍ കൂട്ടായ്മയുടെ പ്രസിഡണ്ട് റീന മാങ്കുടിയില്‍ സ്വാഗതം ആശംസിച്ചു. ഇടവക വികാരി ഫാ. ജോസഫ് കണ്ണാനിയാക്കല്‍, ഫാ. മാര്‍ട്ടിന്‍ പയ്യപ്പിള്ളി, ബാസലിലെ കേരളാ കള്‍ച്ചറല്‍ & സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് സിബി തോട്ടുകടവില്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാവിനോദ പരിപാടികള്‍ സമ്മേനത്തിനു മാറ്റുകൂട്ടി. വിവിധ കലാവിനോദ പരിപാടികള്‍ സമ്മേനത്തിനു മാറ്റുകൂട്ടി.

കേരളത്തിലെ ജന്മസ്ഥലമായ പെരിയാപുരത്ത് ഭാവനരഹിതരായി കഷ്ട്ടപ്പെടുന്ന പതിഞ്ചോളം കുടുംബങ്ങള്‍ക്ക് വീടുകള്‍ക്ക് നിര്‍മ്മിച്ചുകൊടുത്ത്, മുന്നോട്ടുള്ള അവരുടെ പ്രയാണത്തില്‍ പ്രതീക്ഷയും സുരക്ഷിതത്വബോധവും സമ്മാനിച്ച സൂറിച്ചു നിവാസികളായ ആനന്ദ് പഴങ്കോട്ടിലിനെ ചടങ്ങില്‍ പ്രത്യേകമായി ആദരിച്ചു. കഴിഞ്ഞ 8 വര്‍ഷമായി എയ്ഞ്ചല്‍സ് ചാരിറ്റി നല്‍കിവരുന്ന പ്രവര്‍ത്തനങ്ങളുടെ ദൃശ്യാവിഴ്ക്കാരം ഏറെ കരഘോഷത്തെയാണ് സദസ് സ്വീകരിച്ചത്.

ജിഷ പാലാട്ടി അവതാരികയായ സമ്മേളനത്തില്‍ സെക്രട്ടറി ലിജി ചക്കാലയ്ക്കല്‍ നന്ദി അറിയിച്ചു.

View Photo Gallery HERE