മകനും കൂട്ടുകാരും തമ്മില്‍ തര്‍ക്കം പരിഹരിക്കാനെത്തിയെ അച്ഛന്‍ അടിയേറ്റ് മരിച്ചു
കട്ടപ്പന : മകനും കൂട്ടുകാരും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട അച്ഛന്‍ അടിയേറ്റ് മരിച്ചു. ഇടുക്കി കട്ടപ്പന നിര്‍മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. സംഭവത്തില്‍ രാജുവിന്റെ മകന്‍ രാഹുലിന്റെ സുഹൃത്തുക്കളായ വാഴവര സ്വദേശി ഹരികുമാര്‍ (28), കാരിക്കുഴിയില്‍ ജോബി (25) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. തര്‍ക്കത്തിനിടെ ഹരികുമാറിനും പരുക്കേറ്റിരുന്നു. ഇയാള്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ച രാജുവിന്റെ മകന്‍ ഹരികുമാറിന്റെ ബൈക്ക് അടുത്തിടെ യാത്രയ്ക്കായി വാങ്ങിയിരുന്നു. തുടര്‍ന്ന് ബൈക്ക് അപകടത്തില്‍ പെടുകയും കേടുപാടുണ്ടാവുകയും ചെയ്തു. ബൈക്ക് നന്നാക്കാന്‍ 5000 രൂപ നല്‍കാമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇതു ചോദിച്ച് ഇരുവരും എത്തിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കം കയ്യാങ്കളിലേക്ക് വഴി മാറിയതോടെ രാജു അടിയേറ്റ് വീഴുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. രാജുവിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.