ഹോം വര്‍ക്ക് ചെയ്യാതെ ടിവി കണ്ടു കുഞ്ഞിനെ ഉറങ്ങാന്‍ സമ്മതിക്കാതെ ഒരു രാത്രി മുഴുവനും ടിവി കാണാന്‍ നിര്‍ബന്ധിച്ച് മാതാപിതാക്കള്‍ (വീഡിയോ)
പഠനത്തിന്റെ പേരില്‍ കുഞ്ഞുങ്ങളെ പലതരത്തില്‍ ദ്രോഹിക്കുന്ന നടപടികളാണ് നമുക്കിപ്പോള്‍ കാണുവാന്‍ കഴിയുന്നത്. ലോകത്ത് എല്ലായിടത്തും കുട്ടികളുടെ പഠനം എന്നത് മാതാപിതാക്കളുടെ സ്റ്റാറ്റസിന്റെ കൂടി ഭാഗമായിട്ട് കുറച്ചു കാലമായി. അതുകൊണ്ടുതന്നെ കുട്ടികളെ വമ്പന്‍ സ്‌കൂളുകളില്‍ വിട്ടു റോബോട്ടുകളെ പോലെ മാറ്റിയെടുക്കാന്‍ ആണ് വീട്ടുകാരും സ്‌കൂള്‍ അധികൃതരും ശ്രമിക്കുന്നത്. അതില്‍ തന്നെ പലപ്പോഴും കുട്ടികള്‍ ക്രൂരമായ ശിക്ഷാ വിധികള്‍ക്ക് കൂടി ഇരയാകുന്നു. അത്തരത്തില്‍ ഒരു ക്രൂരതയുടെ വാര്‍ത്തയാണ് ഇവിടെ. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് സംഭവം. അച്ഛനും അമ്മയും പുറത്ത് പോകവേ എട്ട് വയസുള്ള കുട്ടിയോട് ?ഹോം വര്‍ക്ക് ചെയ്യാനും 8.30 -ന് ഉറങ്ങാനും മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മാതാപിതാക്കള്‍ വീട്ടിലേക്ക് തിരികെ എത്തിയപ്പോള്‍ കുട്ടി ഹോം വര്‍ക്ക് ചെയ്തിരുന്നില്ല. ആ സമയമെല്ലാം കുട്ടി ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നത്രെ.
ഏതായാലും മാതാപിതാക്കള്‍ തിരികെ എത്തിയപ്പോള്‍ കുട്ടി ഉറങ്ങാനായി പോയിരുന്നു. എന്നാല്‍, കുട്ടിയുടെ അമ്മ അവനെ കട്ടിലില്‍ നിന്നും പിടിച്ചെഴുന്നേല്‍പ്പിച്ച് ലിവിം?ഗ് റൂമിലേക്ക് കൊണ്ടു വന്നു. ടിവി ഓണ്‍ ചെയ്തു. രാത്രി മുഴുവനും കുട്ടിയോട് ടിവി കാണാന്‍ ആവശ്യപ്പെട്ടു. അതില്‍ കുട്ടി ആദ്യമൊക്കെ സാധാരണ പോലെ ഇരുന്ന് ടിവി കാണുന്നുണ്ടെങ്കിലും സമയം പോകെപ്പോകെ അവനാകെ കഷ്ടപ്പാടിലാവുന്നത് വീഡിയോയില്‍ കാണാം. ഒരു ഘട്ടത്തില്‍ കുട്ടി തന്റെ മുറിയിലേക്ക് ചെല്ലാനും ഉറങ്ങാനും ശ്രമിക്കുന്നുണ്ട് എങ്കില്‍ പോലും അവന്റെ മാതാപിതാക്കള്‍ അവനെ അതിന് സമ്മതിക്കുന്നില്ല. പലവട്ടം കുട്ടി ഉറങ്ങി പോകുന്നുണ്ട് എങ്കിലും അപ്പോഴെല്ലാം അവന്റെ അമ്മ അവനെ തട്ടിവിളിച്ച് ഉണര്‍ത്തുകയായിരുന്നു എന്നും വീഡിയോ കണ്ടവര്‍ വിമര്‍ശിക്കുന്നു. അങ്ങനെ രാവിലെ അഞ്ച് മണി വരെ കുട്ടിയെ മാതാപിതാക്കള്‍ ഉറങ്ങാന്‍ സമ്മതിച്ചില്ലത്രെ. ഏതായാലും സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിപ്പേരാണ് ഇതിനെ വിമര്‍ശിച്ചത്. അതേ സമയം ചിലര്‍ മാതാപിതാക്കളുടെ നടപടിയെ ന്യായീകരിക്കുകയും ചെയ്യുന്നവര്‍ ഉണ്ട്.