ഇന്ത്യക്കാരന്‍ തന്നെ ; സാമ്പത്തിക മാന്ദ്യത്തിന് ഇടയിലും പൂന്തോട്ടത്തില്‍ വെക്കാന്‍ 12 കോടി ചെലവഴിച്ച് വെങ്കല ശില്‍പ്പം വാങ്ങി റിഷി സുനക്
യുകെയുടെ 57-ാമത് പ്രധാനമന്ത്രിയായ റിഷി സുനകിന് ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണെന്ന് പ്രത്യേകതയും ഉണ്ടായിരുന്നു. ജനിച്ചതും വളര്‍ന്നതും എല്ലാം വിദേശത്ത് ആണ് എങ്കിലും ഇന്ത്യക്കാരുടെ രക്തം തന്നെയാണ് തന്നില്‍ ഉള്ളത് എന്ന് തെളിയിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി. രാജ്യം ചരിത്രത്തില്‍ ഇല്ലാത്ത കനത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുന്ന സമയത്തു തന്നെ പൂന്തോട്ടത്തിലേക്ക് വെങ്കല ശില്‍പം വാങ്ങി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് അദ്ദേഹം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റ് പൂന്തോട്ടത്തിലേക്കാണ് വെങ്കല ശില്‍പം വാങ്ങിയത്.1.3 ദശലക്ഷം പൗണ്ട് ചെലവഴിച്ച് ഈ ശില്‍പ്പം വാങ്ങുകയായിരുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് റിഷി സുനകിന്റെ ഈ നടപടി.
വിലക്കയറ്റം, ഗാര്‍ഹിക ബില്ലുകള്‍, ചെലവുചുരുക്കല്‍ നടപടികള്‍ എന്നിവയെ ചൊല്ലി വലിയ പ്രതിസന്ധി നിലനില്‍ക്കുകയാണ്. അതായത് പണപ്പെരുപ്പം 40 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലാണ്. വിലക്കയറ്റം സാധാരണ ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്നു. മിനിമം കൂലി ആവശ്യപ്പെട്ട് തൊഴില്‍ മേഖലയിലും സമരങ്ങള്‍ ശക്തമാണ്. അനാവശ്യമായി ജനങ്ങളുടെ നികുതിപ്പണം ചെലവഴിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ധൂര്‍ത്താണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.ബോറിസ് ജോണ്‍സണെയും പെന്നിമോര്‍ഡന്റിനെയും ഒക്കെ മറികടന്നാണ് റിഷി പ്രധാനമന്ത്രി പദത്തിലെത്തിയത്.’ഞാന്‍ കര്‍മ്മത്തില്‍ വിശ്വസിക്കുന്നു’ എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ റിഷി സുനകിന്റെ പ്രധാന ഉത്തരവാദിത്തം ബ്രിട്ടന്റെ സാമ്പത്തിക യശസ് തിരിച്ചുപിടിക്കുക എന്നതാണ്. എന്നിട്ടും അനാവശ്യമായി സമ്പത്ത് ചെലവഴിച്ചതാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്.
നേരത്തെ ബ്രിട്ടണിലെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത് കൃത്യം 45 ദിവസം കഴിഞ്ഞാണ് ലിസ് ട്രസ് രാജി വയ്ക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു ലിസ് ട്രസിന്റെ രാജി. പകരമെത്തിയ റിഷി സുനകിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അതിനു കോട്ടം തട്ടുന്ന നടപടിയാണ് അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.