മലയാളി നടി മഞ്ജിമ മോഹന്‍ വിവാഹിതയായി ; വരന് തമിഴ് താരം ഗൗതം കാര്‍ത്തിക്
മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന് ഗൗതം കാര്‍ത്തിക്കും വിവാഹിതരായി. മൂന്നു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇവര്‍ ജീവിതത്തില്‍ ഒന്നിച്ചത് . ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. അതിഥകളായി ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളും എത്തിച്ചേര്‍ന്നു. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം. മണിരത്നം, ഗൗതം വാസുദേവ് മേനോന്, ഐശ്വര്യ രജനികാന്ത് തുടങ്ങിയവര്‍ ചടങ്ങില്‍ അതിഥികളായെത്തി. 2019-ല്‍ ദേവരാട്ടത്തിന്റെ സെറ്റില്‍ വെച്ചാണ് ഗൗതം കാര്‍ത്തിക്കും മഞ്ജിമ മോഹനും പരസ്പരം കണ്ടുമുട്ടിയത്.
ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ഗൗതം തീരുമാനിക്കുകയും മഞ്ജിമയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ഇരുവരും തങ്ങളുടെ ബന്ധം പുറത്താവാതെ കാത്തുസൂക്ഷിക്കുന്നതില്‍ വിജയിച്ചു. എന്നിരുന്നാലും 2021ല്‍, അവരുടെ ബന്ധത്തെയും വിവാഹത്തെയും കുറിച്ചുള്ള കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങി. ഒക്ടോബര്‍ 31 ന്, ദമ്പതികള്‍ തങ്ങളുടെ ബന്ധം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഔദ്യോഗികമാക്കി. മലയാള സിനിമയില്‍ ബാലതാരമായി സിനിമാ ജീവിതം ആരംഭിച്ച മഞ്ജിമ ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന ചിത്രത്തിലൂടെയാണ് നായികാ പദവിയില്‍ എത്തുന്നത്. തുടര്‍ന്ന് തമിഴ് സിനിമകളില്‍ ആണ് താരം കൂടുതലായി അഭിനയിച്ചത്. പഴയകാല സിനിമാ താരം കാര്‍ത്തികിന്റെ മകനാണ് ഗൗതം. മണിരത്നം സംവിധാനം ചെയ്ത കടല്‍ എന്ന സിനിമയിലൂടെയാണ് കാര്‍ത്തിക് സിനിമാ ലോകത്ത് എത്തുന്നത്.