നെയ്യാറ്റിന്‍കരയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. നെയ്യാറ്റിന്‍കര ഉദിയന്‍കുളങ്ങരയിലാണ് സംഭവം.ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. ഉദിയന്‍കുളങ്ങര സ്വദേശി 58കാരനായ ചെല്ലപ്പനാണ് കൊല്ലപ്പെട്ടത്. ഉറങ്ങി കിടന്ന ഭര്‍ത്താവിനെ ഭാര്യയായ ലൂര്‍ദ് മേരി കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയും ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ നല്‍കുന്ന വിവരം. ലൂര്‍ദ് മേരി പൊലീസ് കസ്റ്റഡിയിലാണ്.