മന്ത്രിക്ക് എതിരെ വര്‍ഗീയ പരാമര്‍ശം ; ഫാദര്‍ തിയോഡേഷ്യസിനെതിരെ കേസെടുത്തു
മന്ത്രിക്ക് എതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസിനെതിരെ പൊലീസ് കേസെടുത്തു. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസ്. മന്ത്രി അബ്ദുര്‍റഹ്മാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടായിരുനെന്നായിരുന്നു പരാമര്‍ശം. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി. വര്‍ഗീയ അധിക്ഷേപത്തില്‍ കേസെടുക്കണെന്നാവശ്യപ്പെട്ട് ഐഎന്‍എല്‍ സംസ്ഥാനകമ്മിറ്റി ഡിജിപിക്ക് ഇന്നലെ പരാതി നല്‍കിയിരുന്നു.
അതേസമയം വര്‍ഗീയ പരാമര്‍ശത്തില്‍ ഫാദര്‍ തിയോഡേഷ്യസ് ഖേദം പ്രകടിപ്പിച്ചു. പരാമര്‍ശം വികാര വിക്ഷോഭത്തില്‍ നാക്കുപിഴയായി സംഭവിച്ചതാണെന്ന് ഫാദര്‍ തിയോഡേഷ്യസ് പ്രസ്താവനയില്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കേണ്ട ഈയവസരത്തില്‍ തന്റെ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് ഫാ. തിയോഡേഷ്യസ് മന്ത്രി വി അബ്ദുറഹ്മാനെതിരായ വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശം വികാര വിക്ഷോഭത്തില്‍ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴവായി സംഭവിച്ചതാണെന്ന് ലത്തീന്‍ രൂപതയും, ഫാ.തിയോഡേഷ്യസും മാപ്പ് പറഞ്ഞ് പ്രസ്താവനയിറക്കി.