പത്താം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി ; അഞ്ചു സഹപാഠികള്‍ പിടിയില്‍

പത്താം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് ഉപയോ?ഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ അഞ്ചു സഹപാഠികള്‍ പിടിയില്‍. ഹൈദരാബാദിലെ ഹയത്നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഓഗസ്റ്റിലാണ് ലൈംഗികാതിക്രമം നടന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇപ്പോള്‍ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ലൈംഗികാതിക്രമം മൊബൈലില്‍ പകര്‍ത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി, ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി.

പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്ത് പത്ത് ദിവസത്തിന് ശേഷം ഇവര്‍ വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു. എന്നാല്‍ ഇത്തവണ പ്രതികള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. ഇതോടെയാണ് രക്ഷിതാക്കള്‍ വിവരമറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് വിദ്യാര്‍ഥികളെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്കെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണം (പോക്സോ) നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.