യൂണിയന് തെരഞ്ഞെടുപ്പില്‍ ജയിച്ച KSU പ്രവര്‍ത്തകയെ SFI പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി
കോളജിലെ യൂണിയന് തെരഞ്ഞെടുപ്പില്‍ വിജയിച്ച കെ.എസ്.യു പ്രവര്‍ത്തകയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി പരാതി. പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലാണ് സംഭവം. അവിടത്തെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി പ്രവീണയാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയും കെഎസ്യുവും തുല്യ സീറ്റുകള്‍ നേടിയതിന് പിന്നാലെ പ്രവീണയെ തട്ടിക്കൊണ്ടുപോയത്.യൂണിയന് പിടിയ്ക്കാനാണ് കെ.എസ്.യു പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോയതെന്നാണ് പരാതി.
ഇന്നലെ നടന്ന കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ക്ലാസ് പ്രതിനിധിയായി പ്രവീണ വിജയിച്ചിരുന്നു. ഉച്ചതിരിഞ്ഞ് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരിക്കുന്നതിനായി പ്രവീണയെ തട്ടിക്കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു. പ്രവീണയുടെ സുഹൃത്തിന് അസുഖം എന്ന് പറഞ്ഞ് കോളേജില്‍ നിന്നും വിളിച്ചിറക്കിയശേഷം ഒന്നരമണിക്കൂറോളം വിവിധങ്ങളായി വാഹനത്തില്‍ കറക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തില്‍ നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എസ്എഫ്ഐ പ്രവര്‍ത്തകരായ രാജേശ്വരി, സിദ്ധാര്‍ത്ഥ്, അമല്‍ദേവ്, ഗോപിക എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. കോളേജ് തെരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റുകള്‍ വീതമാണ് എസ്എഫ്ഐയും കെഎസ്യുവും ജയിച്ചത്.