തലസ്ഥാന നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെ വീണ്ടും അതിക്രമം , ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന പെണ്‍കുട്ടികളെ യുവാവ് കടന്നുപിടിച്ചു
തലസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ വീണ്ടും അതിക്രമം.കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിലാണ് സംഭവമുണ്ടായത്. സിവില്‍ സര്‍വീസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനികളെയാണ് ബൈക്കിലെത്തിയ യുവാവ് കടന്ന് പിടിച്ചത്. ബൈക്കിലെത്തിയ ആള്‍ ബൈക്ക് സമീപത്ത് ഒതുക്കിയ ശേഷമാണ് കുട്ടികളെ കയ്യേറ്റം ചെയ്യതത്. അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. നാല് ദിവസം മുമ്പാണ് സംഭവമുണ്ടായത്.
അന്ന് തന്നെ മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെന്നും അന്വേഷണം നടക്കുകയായിരുന്നുവെന്നുവെന്നാണ് പൊലീസ് അറിയിച്ചതെന്നും പരാതി നല്‍കിയ പെണ്‍കുട്ടി പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ ദൃശ്യങ്ങളുണ്ടെങ്കിലും പ്രതിയിലേക്ക് എത്താനായിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. കുട്ടികള്‍ ക്ലാസുകള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന പരിസരപ്രദേശങ്ങളില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്തത് അക്രമികള്‍ക്ക് ഇപ്പോള്‍ എളുപ്പമായി മാറുന്നുണ്ട്. തലസ്ഥാന നഗരിയില്‍ തന്നെ പല ഇടങ്ങളിലും രാത്രിയായാല്‍ കൂരിരുട്ടാണ്.