വിഴിഞ്ഞം ; മുഖ്യമന്ത്രി വിചാരിച്ചാല്‍ ഒരു മണിക്കൂര്‍ കൊണ്ട് സമരം തീരുമെന്നു പ്രതിപക്ഷ നേതാവ്
വിഴിഞ്ഞത്ത് സമരം ചെയ്യുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ദേശാഭിമാനി പുറത്തു വിട്ട 9 പേരുടെ ചിത്രത്തില്‍ ഒന്നു മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്.മന്ത്രിയുടെ സഹോദരന്‍ തീവ്രവാദി ആണോ എന്ന് മന്ത്രി തന്നെ പറയട്ടെ.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ച വൈദികനെ വരെ തീവ്രവാദിയാക്കി.മുഖ്യമന്ത്രി എന്തുകൊണ്ട് സമരസമിതിയുമായി സംസാരിക്കുന്നില്ല.മുഖ്യമന്ത്രി വിചാരിച്ചാല്‍ ഒരു മണിക്കൂര്‍ കൊണ്ട് സമരം തീരും.സര്‍ക്കാര്‍ സമരക്കാരെ മനപ്പൂര്‍വം പ്രകോപിപ്പിച്ചു.അവിടെ നടന്ന അക്രമ സംഭവങ്ങളെ ന്യായീകരിക്കുന്നില്ല.അവിടെ നടക്കുന്നത് കലാപമാണ്, തീവ്രവാദമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.
സര്‍ക്കാരും സിപിഐഎമ്മും പ്രചരിപ്പിക്കുന്നത് കള്ളത്തരങ്ങളാണ്.വികസനത്തിന്റെ ഇരകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.മന്ത്രിമാര്‍ ഉത്തരവാദിത്വതോടെ സംസാരിക്കണം. മന്ത്രിക്കെതിരായ വൈദികന്റെ പ്രസ്താവനയും തെറ്റെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡഷ്യസിന്റേത് വര്‍ഗീയ പരാമര്‍ശമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വിഴിഞ്ഞം വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ബോധപൂര്‍വം പറഞ്ഞ പരാമര്‍ശമാണതെന്നും സംഘപരിവാറിന്റെ താത്പര്യത്തിനനുസരിച്ച് നിലപാട് സ്വീകരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. പറയേണ്ടത് മുഴുവന്‍ പറഞ്ഞിട്ട് മാപ്പ് പറയുന്നതില്‍ എന്ത് അര്‍ത്ഥമെന്നും അ?ദ്ദേഹം ചോദിച്ചു. യു ഡി എഫ് നേതൃത്വത്തിലെ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. മാപ്പ് പറഞ്ഞതുകൊണ്ട് പരിഹരിക്കേണ്ട വിഷയമല്ല. മുസ്ലിം സമം തീവ്രവാദം എന്ന ആശയ പ്രചരണം എറ്റുപിടിക്കാനാണ് വിഷം തുപ്പിയതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.