കോവളത്ത് വിദേശവനിതയെ കൊലപ്പെടുത്തി സംഭവം ; രണ്ടു പ്രതികളും കുറ്റക്കാര്‍ ; ശിക്ഷ തിങ്കളാഴ്ച

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത് വിദേശ വനിതയെ ലഹരിമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവല്ലം സ്വദേശികളായ ഉമേഷ്,ഉദയകുമാര്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.ഇവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക.കൊലപാതകം,ബലാത്സം?ഗം,സംഘം ചേര്‍ന്നുള്ള ?ഗൂഢാലോചന,തെളിവ് നശിപ്പിക്കല്‍ എന്നിവ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. 2018 മാര്‍ച്ച് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ക്കെതിരെയുള്ള ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്നു കോടതി. പോത്തന്‍കോട്ടെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ നിന്നിറങ്ങി കോവളം ബീച്ചിലെത്തിയ ലാത്വിയിന്‍ വനതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനെ ആളൊഴിഞ്ഞ കുറ്റിക്കാട്ടിലെത്തിച്ച് ലഹരി നല്‍കി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

യുവതിയുടെ മൃതദേഹം കൊല്ലപ്പെട്ട് 36 ദിവസങ്ങല്‍ക്ക് ശേഷമാണ് പൊന്തക്കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കേസില്‍ സാഹചര്യത്തെളിവുകള്‍ അതിശക്തമാണ്. ശാസ്ത്രീയ തെളിവുകളും പരമാവധി ശേഖരിച്ചു. കൊല നടന്ന കാട്ടിലെ പ്രതികളുടെ സാന്നിധ്യത്തിനും തെളിവുണ്ട്. കോവളത്തെത്തിയ 40കാരിയായ ലാത്വിയന്‍ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന് തെറ്റിദ്ധരിപ്പിച്ച് പനത്തുറയുള്ള ഒരു പൊന്തക്കാട്ടിലേക്ക് കൊണ്ടുപോയ പ്രതികള്‍ ഇവര്‍ക്ക് ലഹരി നല്‍കി. ബോധ രഹതിയായ യുവതിയെ പ്രതികള്‍ ബലാത്സംഗം ചെയ്തു. ബോധം വന്നശേഷം ഇവര്‍ പ്രതികളുമായി തര്‍ക്കത്തിലായി. ഇതേത്തുടര്‍ന്ന് പ്രതികളായ ഉമേഷും ഉദയകുമാറും ചേര്‍ന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ഇവരുടെ കഴുത്തില്‍ വള്ളിപ്പടര്‍പ്പ് കെട്ടുകയും ചെയ്തു.

പ്രതികള്‍ക്കെതിരെ നേരത്തേയും നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട് .ഉമേഷ് 13 കേസുകളിലും ഉദയന്‍ ആറ് കേസുകളിലും പ്രതിയാണ്. ഉമേഷ് സ്ത്രീകളേയും ആണ്‍കുട്ടികളേയും ഉള്‍പ്പെടെ പീഡനത്തിന് ഇരയാക്കിയതായി പരാതികള്‍ ഉണ്ട്. ലാത്വിയന്‍ യുവതിയെ കൊലപ്പെടുത്തിയ അതേ പൊന്തക്കാട്ടില്‍ പ്രതികള്‍ സ്ഥിരമായി ഒത്തുചേരാറുണ്ടായിരുന്നുവെന്നും പലരേയും ഇവിടെ എത്തിച്ച് ഉപദ്രവിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. കേസ് നടക്കുന്ന കാലയളവില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇവിടെ എത്തിച്ച് പീഡിപ്പിച്ചതിനും പ്രതികള്‍ക്ക് എതിരെ കേസുണ്ട്

യുവതിയെ കാണാതായതിനെ തുടര്‍ന്ന് അന്നു തന്നെ സഹോദരിയും ആശുപത്രി ജീവനക്കാരും പോത്തന്‍കോട് , കോവളം പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി. എന്നാല്‍ ആ സമയം കാര്യമായ അന്വേഷണം ഉണ്ടായില്ല. ഓട്ടോയില്‍ കോവളം ബീച്ചിലെത്തിയ യുവതി 800 രൂപ ഓട്ടോറിക്ഷക്കാരന് നഷകിയെന്നും തുടര്‍ന്ന് നടന്ന് പോയെന്നും വിവരം ലഭിച്ചിരുന്നു. വിഷാദരോഗം ഉണ്ടായിരുന്ന യുവതി കടലില്‍ പെട്ടിരിക്കാമെന്ന തരത്തിലായിരുന്നു ആദ്യ അന്വേഷണം. പിന്നീട് ചൂണ്ട ഇടാന്‍ പൊന്തക്കാട്ടിലെത്തിയ യുവാക്കളാണ് മൃതദേഹം കാണുന്നതും പൊലീസിനെ വിവരം അറിയിക്കുന്നതും. ഈ പൊന്തക്കാട്ടില്‍ തന്നെ ചീട്ടുകളിക്കാനെത്തിയിരുന്നവരാണ് പ്രതികളെ കുറിച്ചുള്ള വിവരം നല്‍കുന്നതും.ആദ്യം ഇഴഞ്ഞുനീങ്ങിയ കേസ് അന്വേഷണം കൊല്ലപ്പെട്ട യുവതിയുടെ സഹോദരിയുടേയും സുഹൃത്തിന്റേയും നിരന്തര ഇടപെടലിനൊടുവിലാണ് വേഗം വച്ചത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരുന്നു ഒടുവിലെ അന്വേഷണവും വിചാരണയും എല്ലാം.