96 ലെ കുഞ്ഞു നടിയുടെ മേക്കോവര്‍ കണ്ടു ഞെട്ടി സോഷ്യല്‍ മീഡിയ
മേക്കോവര്‍ കാണിച്ചു ആരാധകരെയും പ്രേക്ഷകരെയും ഞെട്ടിക്കുക ഇപ്പോള്‍ സിനിമാ താരങ്ങളുടെ ഒരു വിനോദമായി മാറി കഴിഞ്ഞു. നടിമാര്‍ ആണ് അതില്‍ മുന്നില്‍. തനി നാടന്‍ പെണ്‍കുട്ടിയായി പ്രേക്ഷക മനസ്സില്‍ കയറിയ ശേഷം പെട്ടന്നൊരു നാള്‍ അള്‍ട്രാ ബോള്‍ഡ് ലുക്കില്‍ അവതരിക്കുന്ന നടിമാരുടെ എണ്ണം ഇപ്പോള്‍ ഏറെയാണ്. അത്തരത്തില്‍ 96 ലെ ജാനകി എന്ന നാടന്‍ കുട്ടിയായി നമ്മുടെ മനസ്സില്‍ ചേക്കേറിയ താരമാണ് ഗൗരി ജി. കിഷന്‍. ഒരു വിദ്യാര്‍ത്ഥിനിയുടെ വേഷമായിരുന്നു താരം ആദ്യചിത്രത്തില്‍ ചെയ്തത്. ആദ്യ സിനിമയിലെ തരത്തിലുള്ള വേഷങ്ങളാണ് ഗൗരിക്ക് പിന്നീട് ഏറെ ലഭിച്ചതും. എന്നാല്‍ അതില്‍ നിന്നൊക്കെ പുറത്തു കടക്കുവാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം എന്ന് തോന്നുന്നു.
അതിനായി ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ ആണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതില്‍ മിക്കതും. വിദ്യാര്ഥിനിയായിരിക്കെ തീര്‍ത്തും അവിചാരിതമായാണ് ഗൗരി സിനിമയിലെത്തുന്നത്. ആദ്യ ചിത്രം തന്നെ ഗൗരിക്കായി കാത്തുവച്ച സ്റ്റാര്‍ഡം വളരെ വലുതായിരുന്നു. മലയാളത്തില്‍ സണ്ണി വെയ്നിന്റെ നായികയായി ഗൗരി അരങ്ങേറ്റം കുറിച്ചിരുന്നു. ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന സിനിമയിലാണ് ഗൗരി വേഷമിട്ടത്. കോട്ടയം വൈക്കം സ്വദേശിനിയാണ് ഗൗരി.
View this post on Instagram