കാഞ്ഞിരപ്പള്ളി കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ വീണ്ടും നിയമന കൊള്ള. പാര്‍ട്ടി വിടാനൊരുങ്ങി ഒരു വിഭാഗം നേതാക്കള്‍

കാഞ്ഞിരപ്പള്ളി : അഴിമതി വാര്‍ത്തകള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച കാഞ്ഞിരപ്പള്ളി കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ വീണ്ടും കോഴ വാങ്ങി നിയമനമെന്ന് ആരോപണം. കേരള കോണ്‍ഗ്രസ്സ് (എം) നയിക്കുന്ന ഭരണസമിതി മുന്‍പും നിയമനത്തിന് കോഴ വാങ്ങുന്ന ശബ്ദ ശകലങ്ങള്‍ പുറത്ത് വന്നതോടെ വന്‍ വിവാദമായിരുന്നു വീണ്ടും അതേ ഗ്രൂപ്പുകള്‍ തന്നെയാണ് ലക്ഷങ്ങള്‍ കോഴവാങ്ങി ഒരു കോണ്‍ഗ്രസ് അനുഭാവിയെ നിയമിക്കാനൊരുങ്ങുന്നത് എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍.

അര്‍ഹരായ നിരവധി ഉദ്യോഗര്‍ഥികളെ മറികടന്ന് നടത്തുന്ന നിയമനത്തിന്റെ പേരില്‍ മാണി ഗ്രൂപ്പിലും പോര് മുറുകുമ്പോള്‍ മന്ത്രി ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തങ്ങള്‍ കോണ്‍ഗ്രസ് അനുഭാവിയെ നിയമിക്കുന്നതെന്നാണ് ഭരണസമിതിയിലെ കോഴ ഗ്രൂപ്പ് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനും എം.എല്‍.എ യ്ക്കും നല്‍കിയ മറുപടി.എന്നാല്‍ ഇത്തരം പകല്‍ കൊള്ളയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നതായാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.