വിളിക്കാത്ത വിവാഹത്തിന് പോയി സദ്യ കഴിച്ച എംബിഎ വിദ്യാര്‍ത്ഥിയെ പിടികൂടി പാത്രം കഴുകിച്ചു (വീഡിയോ)
ഭോപ്പാലിലാണ് ഈ ക്രൂരത അരങ്ങേറിയത്. വിളിക്കാതെ വിവാഹത്തിനെത്തിയതിനാണ് ജബല്‍പൂര്‍ സ്വദേശിയായ എംബിഎ വിദ്യാര്‍ത്ഥിയെ വിവാഹം നടത്തിയ കുടുംബം ഇത്തരത്തില്‍ അതിക്ഷേപിച്ചത്. വിദ്യാര്‍ത്ഥിയെ അപമാനിക്കുകയും, ഈ വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.വിവാഹത്തിനെത്തി ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥിയെ കൊണ്ട് അവിടെയുണ്ടായിരുന്ന പാത്രം കഴുകിച്ചാണ് വിവാഹം നടത്തിയ വീട്ടുകാര്‍ ശിക്ഷ നല്‍കിയത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിദ്യാര്‍ത്ഥിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നു.
വിദ്യാര്‍ത്ഥിയെ കൂട്ടം കൂടി നിന്ന് വഴക്ക് പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. വിളിക്കാതെ വിവാഹത്തിന് പോകുന്നത് തെറ്റാണെങ്കിലും ഇത്തരത്തില്‍ ഒരു മനുഷ്യനെ അപമാനിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ വിളിക്കാത്ത വിവാഹത്തിനെത്തുന്ന എല്ലാവര്‍ക്കും ഇത് പാഠമായിരിക്കട്ടെയെന്നാണ് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടത്.
MP : शादी में बिना बुलाए खाना खाने पहुंचा MBA का छात्र, लोगों ने युवक से धुलाए बर्तन pic.twitter.com/mAmkrDpvKi
— News24 (@news24tvchannel) December 1, 2022